കെ.ആർ. ഓഡിറ്റോറിയം-പാലാംകടവ്​ റോഡിൽ കുണ്ടും കുഴിയും

തലയോലപ്പറമ്പ്: കെ.ആർ ഓഡിറ്റോറിയം-പാലാംകടവ് റോഡ് കുണ്ടും കുഴിയും നിറഞ്ഞ് തകർന്നു. യാത്രക്കാർ ദുരിതത്തിൽ. കന ത്തമഴയിൽ കുഴികളിൽ വെള്ളംനിറയുന്നതിനൊപ്പം ജലസേചനവകുപ്പിൻെറ കുടിവെള്ള പൈപ്പ് ലൈൻ നിരന്തരം പൊട്ടുന്നതുമാണ് തകർച്ചക്ക് കാരണം. കുഴികളിൽ ചാടി മറിഞ്ഞാണ് ഇരുചക്രവാഹയാത്രക്കാരടക്കം സഞ്ചരിക്കുന്നത്. ബ്രഹ്മമംഗലം, കരിപ്പാടം, മറവൻതുരുത്ത്, പാലാംകടവ്, മിഠായികുന്ന് വെട്ടിക്കാട്ട്മുക്ക് എന്നിവടങ്ങളിൽനിന്ന് തലയോലപ്പറമ്പിലേക്കും ടൗൺ ചുറ്റിവളയാതെ വൈക്കത്തേക്കുമുള്ള എളുപ്പമാർഗമാണ് ഈറോഡ്. കഴിഞ്ഞ ഒരുവർഷത്തിനിടെ അഞ്ചിലധികം തവണയാണ് ജലവകുപ്പിൻെറ കുടിവെള്ള പൈപ്പ് പൊട്ടിയത്. നിലവാരം കുറഞ്ഞ സാധനസാമഗ്രികൾ ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്നതാണ് പൈപ്പ് പൊട്ടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. പൈപ്പ് പൊട്ടുമ്പോൾ പാഴാകുന്ന ജലം റോഡിൽ കെട്ടിനിൽക്കുകയും പിന്നീടത് വലിയ കുഴികളായി രൂപാന്തരപ്പെടുകയാണ് പതിവ്. പൈപ്പുപൊട്ടി ജലം പാഴാകുന്നതടക്കമുള്ള വിവരം അധികൃതരെ അറിയിച്ചാലും നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. നൂറുകണക്കിന് കാൽനടക്കാരും ഇരുചക്രയാത്രക്കാരടക്കമുള്ളവർ ആശ്രയമായിരുന്ന റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.