ഇടുക്കിയിൽ ഇന്ന്​ ഹർത്താൽ

തൊടുപുഴ: യു.ഡി.എഫ് ആഹ്വാനം ചെയ്ത ഇടുക്കി ജില്ല ഹർത്താൽ തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ. പാൽ, പത്രം, ആശുപത്രി, കുടിവെള്ളം, മെഡിക്കൽ ഷോപ്പ്, പരീക്ഷ തുടങ്ങിയ അത്യാവശ്യ മേഖലകളും വിവാഹം, മരണം മുതലായ അടിയന്തര ചടങ്ങുകളും വിവിധ തീർഥാടനങ്ങൾ, ഉത്സവങ്ങൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, അഖില തിരുവിതാംകൂർ മലയരയ മഹാസഭ സ്ഥാപക നേതാവ് രാമൻ മേട്ടൂരിൻെറ ജന്മശതാബ്ദി ആഘോഷം എന്നിവ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാണിജ്യ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ഭൂമിയുടെ പട്ടയം റദ്ദാക്കി വസ്തുവും നിർമിതികളും സർക്കാറിലേക്ക് കണ്ടുകെട്ടുന്ന 22/08/2019 തീയതിയിലെ ഉത്തരവ് പിൻവലിക്കുക, എട്ട് വില്ലേജുകളിലെ നിർമാണ നിരോധനം പിൻവലിക്കുക, പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കാതെ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ വാണിജ്യ നിർമാണപ്രവൃത്തി നടത്താൻ അനുവദിച്ച് ഭൂമിപതിവ് ചട്ടങ്ങൾ മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.