ഈടുരഹിത വായ്​പക്ക്​ സർക്കാർ നടപടിയെടുക്കണം -വി.എസ്​.എസ്​

കോട്ടയം: സ്വയംസഹായ സംഘങ്ങൾക്ക് ഈടുരഹിതമായി വായ്പ അനുവദിച്ച് സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പിന് സ്പെഷൽ ഫണ്ട് അനുവദിക്കുന്നതിന് സർക്കാർ നടപടിയെടുക്കണമെന്ന് വി.എസ്.എസ് സംസ്ഥാന പ്രസിഡൻറ് ടി.യു. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. വിശ്വകർമ സർവിസ് സൊസൈറ്റി നേതൃത്വത്തിെല സംസ്ഥാനത്തെ 77 താലൂക്കിൽനിന്നുള്ള ഗായത്രി സ്വയംസഹായ സംഘം റിസോഴ്സ് പേഴ്സൻ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്റ്റേറ്റ് റിസോഴ്സ് പേഴ്സൻ ബാബു പള്ളിപ്പാട്ട്, കുടുംബശ്രീ സ്റ്റേറ്റ് ഫാക്കൽറ്റി എം.ആർ. രവീന്ദ്രൻ എന്നിവർ ക്ലാസെടുത്തു. വി.എസ്.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് ടി.ആർ. മധു അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എം.പി. രാധാകൃഷ്ണൻ, ട്രഷറർ കെ.എ. ശിവൻ, കെ.ആർ. സുധീന്ദ്രൻ ടി.കെ. ശ്രീനിവാസനാചാരി, പി. ഉദയഭാനു, കെ.എ. ദേവരാജൻ, അനൂപ് എം. കൊട്ടാരക്കര, മുരുകൻ പാളയത്തിൽ, മഹിളാസംഘം പ്രസിഡൻറ് പി. സുശീലാദേവി, സെക്രട്ടറി മഹേശ്വരി അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.