ലൈറ്റ് ആൻഡ്​ സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ല സമ്മേളനം സമാപിച്ചു

ഏറ്റുമാനൂര്‍: ലൈറ്റ് ആൻഡ് സൗണ്ട്് വെല്‍ഫെയര്‍ അസോസിയേഷന്‍ ആറാമത് ജില്ല സമ്മേളനം സമാപിച്ചു. സമ്മേളനത്തോടനുബന ്ധിച്ച് ഏറ്റുമാനൂരില്‍ നടന്ന പൊതുസമ്മേളനം കെ. സുരേഷ്‌കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വിജയന്‍ രാമപുരം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ വിതരണം ചെയ്തു. നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു. തോമസിനെ മോന്‍സ് ജോസഫ് എം.എൽ.എ ആദരിച്ചു. സംസ്ഥാന നേതാക്കളായ റഹിം കുഴിപ്പുറം, കെ.വി. ബിജു, പി.എച്ച്. ഇക്ബാല്‍ എന്നിവരെയും മുതിര്‍ന്ന അംഗങ്ങളെയും ആദരിച്ചു. എന്‍.പി. തോമസ്, ഇ.എസ്. ബിജു, ഗണേശ് ഏറ്റുമാനൂര്‍, എറണാകുളം ജില്ല പ്രസിഡൻറ് കെ.എ. വേണുഗോപാല്‍, സംസ്ഥാന സെക്രട്ടറി അനില്‍ കടമാംകുളം തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ പ്രതിനിധി സമ്മേളനം മുന്‍ സംസ്ഥാന പ്രസിഡൻറ് തമ്പി നാഷനല്‍ ഉദ്ഘാടനം ചെയ്തു. ജയിംസ് തോമസ് ക്ലാസ് നയിച്ചു. സമ്മേളനത്തിൻെറ ഭാഗമായി നൂതന ഉപകരണങ്ങളുടെ പ്രദര്‍ശനവും പ്രകടനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.