തുടർനിർമാണം നിലച്ചു; പുഴക്കര പാലം-ചെത്തിമറ്റം റോഡ്​ 'കാടുകയറി'

പാലാ: നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിനു സൗജന്യമായി വിട്ടുനല്‍കിയ സ്ഥലവും വഴിയും പ്രയോജനപ്പെടുത്തണമെന്ന ആവ ശ്യവുമായി നാട്ടുകാര്‍. പുഴക്കര പാലം മുതല്‍ ചെത്തിമറ്റംവരെ വീതികൂട്ടി നിര്‍മിച്ച റോഡ് അധികൃതരുടെ അനാസ്ഥയില്‍ വര്‍ഷങ്ങളായി കാടുകയറുകയാണ്. 900 മീറ്റര്‍ ദൂരമുള്ള റോഡിൻെറ 150 മീറ്റര്‍ ദൂരത്തില്‍ പൂഞ്ഞാര്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്ന ഭാഗത്തിൻെറ നിര്‍മാണം നടക്കാത്തതാണ് പ്രയോജനരഹിതമാകാന്‍ കാരണം. സാങ്കേതിക തടസ്സം മൂലം അവശേഷിക്കുന്ന ഭാഗത്തെ സ്ഥലം ഏറ്റെടുക്കാന്‍ നഗരസഭ കാണിക്കുന്ന കാലതാമസമാണ് പാലായുടെ ടൗണ്‍ ബൈപാസായി പ്രയോജനപ്പെടുത്താവുന്ന റോഡ് ഉപേക്ഷിക്കുന്ന അവസ്ഥയിലാക്കിയിരിക്കുന്നത്. പുഴക്കര പാലം മുതല്‍ പൂഞ്ഞാര്‍ ഹൈവേയില്‍ തോട്ടുങ്കല്‍ പമ്പിൻെറ ഭാഗത്ത് എത്തുന്നവിധമാണ് റോഡ് വിഭാവനം ചെയ്തത്. പി.ഡബ്ല്യു.ഡിയുടെ ഒറ്റത്തവണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍പെടുത്തിയാണ് നിര്‍മാണം. മൂന്ന് മീറ്റര്‍ മാത്രം വീതിയുണ്ടായിരുന്ന റോഡ് സ്റ്റേഡിയം വ്യൂ റിവര്‍വ്യൂ റെസിഡൻറ്സ് അസോസിയേഷൻ നേതൃത്വത്തില്‍ ഇരുവശത്തുമുള്ള ഭൂവുടമകള്‍ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലം ഉപയോഗിച്ച് എട്ടുമീറ്റര്‍ വീതിയില്‍ 800 മീറ്ററോളം ദൂരം പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍, പിന്നീട് നിര്‍മാണം നിലച്ചു. ഇതില്‍ 450 മീറ്റര്‍ റോഡ് വീതികൂട്ടി ടാര്‍ ചെയ്ത് മനോഹരമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 18 ലക്ഷം രൂപ അനുവദിച്ചിരുന്നു. നഗരസഭയുടെ പ്രത്യേക താൽപര്യപ്രകാരം മന്ത്രിയായിരുന്ന കെ.എം. മാണി നിര്‍ദേശം നല്‍കിയാണ് പൊതുമരാമത്ത് റോഡ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. റോഡ് പൂര്‍ത്തീകരിച്ചാല്‍ ളാലം ജങ്ഷനിലെയും സ്റ്റേഡിയം ജങ്ഷനിലെയും ഗതാഗതത്തിരക്കിനു പരിഹാരമാകും. പാലാ ടൗണിലെ മെയിന്‍ റോഡിൻെറയും ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയുടെയും ബൈപാസായും ഉപയോഗിക്കാം. കിഴക്കന്‍ മേഖലകളില്‍നിന്നെത്തുന്നവര്‍ക്ക് ടൗണില്‍ പ്രവേശിക്കാതെ ഈ റോഡിലൂടെ റിവര്‍വ്യൂ റോഡിലെത്തി കൊട്ടാരമറ്റത്തേക്ക് പോകാം. ടൗണില്‍ പ്രകടനമോ ളാലം ജങ്ഷനില്‍ സമ്മേളനങ്ങളോ നടക്കുമ്പോള്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനും പ്രയോജനപ്പെടുത്താനാവും. എന്നാൽ, രണ്ടുവര്‍ഷമായി റോഡ് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. അവശേഷിക്കുന്ന 150 മീറ്റര്‍ ദൂരത്തില്‍ റബര്‍തോട്ടം മാത്രമാണ് ഇവിടെയുള്ളത്. റോഡിനായി സ്ഥലം വിട്ടുനല്‍കാന്‍ ഉടമകള്‍ തയാറാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാണി സി. കാപ്പൻ എം.എൽ.എക്ക് നിവേദനം നല്‍കാന്‍ തയാറെടുക്കുകയാണ് ഭൂവുടമകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.