ഇടുക്കി ജില്ലയിൽ ഭൂപ്രശ്​നങ്ങൾ പരിഹരിച്ചതായി മന്ത്രി മണി

തൊടുപുഴ: ആഗസ്റ്റ് 22ലെ ഉത്തരവോടെ ജില്ലയിലെ ഭൂപ്രശ‌്നങ്ങൾക്ക‌് പരിഹാരമായതായി മന്ത്രി എം.എം. മണി. തിരുത്തിയ പുത ിയ ഉത്തരവ‌് പ്രകാരം എട്ട‌് വില്ലേജുകൾക്ക‌് മാത്രമാണ‌് നിർമാണ പ്രവർത്തനങ്ങൾക്ക‌് എൻ.ഒ.സി ആവശ്യമായി വരുന്നത‌്. കോടിക്കുളത്ത‌് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട‌് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതുവരെ കർഷകർക്കും സാധാരണ ജനങ്ങൾക്കും വേണ്ടി ശബ്ദിക്കാത്ത കോൺഗ്രസുകാരുടെ സമരം രാഷ‌്ട്രീയപ്രേരിതമാണ‌്. വ്യാപാരികളുടെ സമരം ശ്രദ്ധയിൽപെടുത്തിയപ്പോൾ അവർക്ക‌് സമരം ചെയ്യാൻ അവകാശമുണ്ടെന്നും സമരം നടക്കട്ടെ എന്നുമായിരുന്നു പ്രതികരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.