IMP മന്ത്രി ജലീലിനെതിരെ യു.പി.എസ്​.സി ചെയർമാന് പരാതി

കോഴിക്കോട്: യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) നടത്തുന്ന സിവിൽ സർവിസ് പരീക്ഷക്കെതിരെ ആരോപണമുന്നയിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി െക.ടി. ജലീലിനോട് വിശദീകരണം ആവശ്യപ്പെടണമെന്നും യു.പി.എസ്.സിക്ക് പൊതുസമൂഹത്തിലുണ്ടായ കളങ്കത്തിന് സാധ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി യു.പി.എസ്.സി ചെയർമാൻ അരവിന്ദ് സക്സേനക്ക് പരാതി നൽകി. രാഷ്ട്രീയ വിരോധത്തിൻെറ പേരിൽ തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത് യു.പി.എസ്.സി പോലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത കുറക്കും. കേരള ഉന്നത വിദ്യാഭ്യാസ മന്ത്രിയും കേരള സ്റ്റേറ്റ് സിവിൽ സർവിസ് അക്കാദമിയുടെ ചെയർമാനുമായ െക.ടി. ജലീലിനോട് ആരോപണത്തിന് തെളിവുകൾ നൽകാൻ യു.പി.എസ്.സി ആവശ്യപ്പെടണമെന്നും നൽകാത്തപക്ഷം നടപടി വേണമെന്നും പരാതിയിൽ ടി.പി. അഷ്റഫലി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.