വോട്ട്​ സഭയെ ​​േദ്രാഹിച്ചവർക്കെതിരെ​; ആഹ്വാനവുമായി ഓർത്തഡോക്​സ്​ സഭ

കോട്ടയം: ഉപതെരഞ്ഞെടുപ്പിൽ വോട്ട് സഭയെ േദ്രാഹിച്ചവർക്കെതിരെയെന്ന ആഹ്വാനവുമായി ഓർത്തഡോക്സ് സഭ. വിശ്വാസികൾ സ്വന്തം രാഷ്ട്രീയം നോക്കാതെ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്നും സഭാനേതൃത്വം ഞായറാഴ്ച രാത്രിയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. വിശ്വാസികളുടെ രാഷ്ട്രീയ നിലപാടല്ല, മറിച്ച് കാലാകാലങ്ങളായി സഭയെ ദ്രോഹിച്ച മുന്നണികളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും തിരിച്ചറിഞ്ഞ് വോട്ടുചെയ്യുകയെന്നതാണ് ഉപതെരഞ്ഞെടുപ്പിൽ സഭാ വിശ്വാസികളുടെ ഉത്തരവാദിത്തമെന്ന് സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഈ ഉത്തരവാദിത്തം നന്നായി അറിയാവുന്ന വിശ്വാസികൾ ഇതനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പ്രസ്താവന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.