എം.ജിയിൽ വി.സി. ഹാരിസ് വൈജ്ഞാനിക സദസ്സ്​ നാളെ

കോട്ടയം: എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് സംഘടിപ്പിക്കുന്ന വി.സി. ഹാരിസ് വൈജ്ഞാനിക സദസ്സ് ചൊവ്വാഴ്ച നട ക്കും. ഉച്ചക്ക് രണ്ടിന് 'മതേതരാനന്തര കാലത്തെ പ്രവണതകൾ: പ്രതികരണം' വിഷയത്തിൽ ഹൈദരാബാദ് സർവകലാശാലയിലെ അധ്യാപകൻ ഡോ. എം.ടി. അൻസാരി പ്രബന്ധം അവതരിപ്പിക്കും. പ്രഫ. കെ.എം. സീതി മോഡറേറ്ററാകും. ഡോ. സജി മാത്യു, ഡോ. രേഖ രാജ് എന്നിവർ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം പ്രോ വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. 'ഗാന്ധി: മൊഴിയും പൊരുളും' വിഷയത്തിൽ പ്രഫ. എം.എൻ. കാരശേരി മുഖ്യപ്രഭാഷണം നടത്തും. സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടർ പ്രഫ. കെ.എം. കൃഷ്ണൻ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.