പുതുപ്പള്ളിയിൽ കടക്ക്​ തീപിടിച്ചു

കോട്ടയം: പുതുപ്പള്ളിയിൽ പലചരക്ക് കടക്ക് തീപിടിച്ചു. സൻെറ് ജോർജ് ഓർത്തേഡാക്സ് പളളിക്ക് മുൻവശത്തുള്ള മുളമൂട ്ടിൽ സ്റ്റോഴ്സിൽ ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. ഞായറാഴ്ചയായതിനാൽ കട അടച്ചിട്ടിരിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. തീപടരുന്നത് കണ്ട നാട്ടുകാർ ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. സാധനങ്ങളും കമ്പ്യൂട്ടർ, സി.സി ടി.വി കാമറകൾ എന്നിവയും നശിച്ചിട്ടുണ്ട്. പുതുപ്പള്ളി സ്വദേശി ഷിബു എം. വർഗീസിേൻറതാണ് കട. പത്തു ലക്ഷം രൂപയുെട നഷ്ടമെന്നാണ് കടയുടമ പറയുന്നത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.