ചില്‍ഡ്രന്‍സ് ഹോമില്‍ വിളവെടുപ്പ്

കോട്ടയം: കൃഷിവകുപ്പുമായി സഹകരിച്ച് തിരുവഞ്ചൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ നടത്തിയ ജൈവ പച്ചക്കറിക ൃഷിയുടെ വിളവെടുപ്പ് പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.ടി. ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ല വനിത ശിശുവികസന ഓഫിസര്‍ പി.എന്‍. ശ്രീദേവി അധ്യക്ഷതവഹിച്ചു. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മോളി തോമസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയ്സ് കൊറ്റത്തില്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ പി.എന്‍. ഗീതമ്മ, അഡ്വ. ജ്യോതിസ് പി. തോമസ്, ജയ ശ്രീകുമാര്‍, മിനി ജോണ്‍, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബി. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. ലൈഫ് പദ്ധതി: രേഖകള്‍ നല്‍കണം കോട്ടയം: ഭൂരഹിത ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ അര്‍ഹത തെളിയിക്കുന്ന രേഖകള്‍ അതത് തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് സമര്‍പ്പിക്കണമെന്ന് ലൈഫ് മിഷന്‍ ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.