രണ്ട്​ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

കോട്ടയം: കുടയംപടിയിലും കുമാരനല്ലൂരിലും വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകീട്ട് 4.30ന് കുടയ ംപടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ കല്ലറ തെക്കേത്തറയിൽ അഭിജിത്തിനെ (25) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 8.45ന് കുമാരനല്ലൂർ ജങ്ഷനു സമീപം കാറുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ കോട്ടയം അറയ്ക്കമറ്റത്തിൽ കനകരാജ് (42), സഹോദരി ജയ (47) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. ഗാന്ധിനഗർ പൊലീസ് നടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.