പ്രമുഖ ബംഗ്ലാദേശ്​ ചിത്രകാരൻ കാളിദാസ്​ കർമാകർ അന്തരിച്ചു

ധാക്ക: ലോക പ്രശസ്തനായ ബംഗ്ലാദേശ് ചിത്രകാരൻ കാളിദാസ് കർമാകർ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽവെച്ചായിരുന്നു അന്ത്യം. ബംഗ്ലാദേശിൻെറ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയൻ പുരസ്കാരമായ 'എകുഷെ പദക്' ജേതാവായ കാളിദാസിൻെറ 70ഓളം പ്രദർശനങ്ങൾ യു.എസ്, ഇന്ത്യ, ഹോങ്കോങ്, ഇറാൻ തുടങ്ങി ലോകത്തിൻെറ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്. പെയിൻറിങ്ങുകൾക്ക് പുറമെ ഇൻസ്റ്റലേഷനുകൾക്കും പ്രശസ്തനായിരുന്നു. കാളിദാസിൻെറ നിര്യാണത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.