കള്ളവോട്ടിന്​ കണ്ണൂരിൽനിന്ന്​ കോന്നിയിലേക്ക്​ ആളെ ഇറക്കിയെന്ന്​ കോൺഗ്രസ്​

പത്തനംതിട്ട: കള്ളവോട്ട് ലക്ഷ്യമിട്ട് കണ്ണൂരിൽ നിന്നുൾപ്പെടെ സി.പി.എം കോന്നിയിലേക്ക് ആളെ ഇറക്കിയതായി അടൂർ പ്രകാശ് എം.പിയും യു.ഡി.എഫ് സ്ഥാനാർഥി പി. മോഹൻരാജും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇവർക്കായി ഓരോ ബൂത്തുകളോടും ചേർന്ന് ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഒരു ക്യാമ്പിൽ ഒമ്പത് പേർ വരെ ഉണ്ട്. ഇവർ വീടുകളിലെത്തി രോഗശയ്യയിൽ കിടക്കുന്നവരുടെയും വിദേശത്തുള്ളവരുടേതുമുൾെപ്പടെ വോട്ടെടുപ്പിന് എത്തിച്ചേരാൻ സാധ്യത ഇല്ലാത്ത ആളുകളുടെ തിരിച്ചറിയൽ കാർഡ് നമ്പർ ഉൾെപ്പടെയുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇത് കള്ളവോട്ട് ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ്. െതരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് പരസ്യപ്രചാരണം അവസാനിക്കുന്ന 19ന് വൈകീട്ട് അഞ്ചിന് മുമ്പ് മണ്ഡലത്തിന് പുറത്തു പോകണമെന്നാണ് നിയമം. 19ന് ശേഷവും ഇത്തരം ക്യാമ്പുകൾ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 19ന് ശേഷവും ഇവർ തുടരുന്നില്ല എന്ന് െതരഞ്ഞെടുപ്പ് കമീഷൻ ഉറപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.