വീട്ടമ്മക്കും മകൾക്കും മിന്നലേറ്റു

കോതനല്ലൂർ: മിന്നലേറ്റ് വീട്ടമ്മക്കും മകൾക്കും പരിക്കേറ്റു. കോതനല്ലൂർ ആലഞ്ചേരി പരേതനായ ശശിയുടെ ഭാര്യ ജലജ ശശി (61 ), മകൾ അഞ്ജന (24) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ച 1.30നായിരുന്നു അപകടം. വീട്ടിലുണ്ടായിരുന്ന അലമാരയും പാത്രങ്ങളും പൊട്ടിത്തെറിക്കുകയും വയറിങ് കത്തിനശിക്കുകയും ചെയ്തു. ജലജയും മകൾ അഞ്ജനയും മാഞ്ഞൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.