രണ്ടാമത് വാർഷികവും അവാർഡ് ദാനവും

പന്തളം: കുരമ്പാല ശ്രീ നാഗേശ്വര നൃത്തസംഗീത വിദ്യാലയത്തിൻെറ അഞ്ചിന് കുരമ്പാല സൻെറ് തോമസ് ഓർത്തഡോക്സ് വലിയപള്ളി പാരിഷ് ഹാളിൽ കലാകാരി സുമതി മേനോൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ ടി.കെ. സതി അധ്യക്ഷത വഹിക്കും. വേഗതയേറിയ രേഖാചിത്രകാരൻ അഡ്വ. ജി. ജിതേഷ്, സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പന്തളം ശുഭ രഘുനാഥ് എന്നിവർക്ക് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ് പി.ജി. ശശികുമാര വർമ അവാർഡ് വിതരണം ചെയ്യും. തുടർന്ന് നൃത്ത വിദ്യാർഥികളുടെ അരങ്ങേറ്റം നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കൽ, ഡയറക്ടർ നാഗലക്ഷമി എസ്. കുറുപ്പ്, ഭാരവാഹികളായ പ്രദീപ് വേദ, കുടശ്ശനാട് ഉണ്ണികൃഷ്ണൻ, ലക്ഷമി പ്രദീപ് എന്നിവർ അറിയിച്ചു. ജില്ല സ്വദേശ് മെഗ ക്വിസ് പത്തനംതിട്ട: കെ.പി.എസ്.ടി.എ ജില്ലതല സ്വദേശ് മെഗ ക്വിസ് ഒക്ടോബർ രണ്ടിന് ഉച്ചക്ക് രണ്ടുമുതൽ പത്തനംതിട്ട തൈക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള മത്സരത്തിൽ സബ്ജില്ല തലത്തിൽ വിജയിച്ച രണ്ടു കുട്ടികൾക്ക് വീതം ഇതിൽ പങ്കെടുക്കാം. ദേശീയ പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യസമര ചരിത്രവും എന്നതാണ് വിഷയം. കൂടുതൽ വിവരങ്ങൾക്ക് 9947784231 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കെ.പി.എസ്.ടി.എ അക്കാദമിക് കൗൺസിൽ ജില്ല കൺവീനർ കെ.ജി. റെജി അറിയിച്ചു. ഫോൺ: 9048685287.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.