ദേവലോകം അരമനയിലേക്ക് യാക്കോബായ സഭ മാര്‍ച്ച് നാളെ

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ ദേവാലയങ്ങള്‍ കൈയേറുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം നിലപാടിനെതിരെ ഓര്‍ത്തഡോക്‌ സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് ബുധനാഴ്ച പ്രതിഷേധ മാര്‍ച്ച് നടത്തും. യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനത്തിൻെറ നേതൃത്വത്തില്‍ ഉച്ചക്ക് 2.30നാണ് മാര്‍ച്ചെന്ന് കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ്, ഭദ്രാസന അല്‍മായ സെക്രട്ടറി ഷിബു പുള്ളോലിക്കല്‍ എന്നിവര്‍ അറിയിച്ചു. കോട്ടയം സൻെറ് ജോസഫ്‌സ് കത്തീഡ്രലില്‍നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ലോഗോസ് ജങ്ഷന്‍, കെ.കെ. റോഡ്, കഞ്ഞിക്കുഴിവഴി ദേവലോകത്തേക്കാണ് മാര്‍ച്ച് നടത്തുന്നത്. സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മാര്‍ തിമോത്തിയോസ്, മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഗീവർഗീസ് മാർ കൂറിലോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഭദ്രാസനങ്ങളിലെ എല്ലാ ഇടവകകളിലെയും വിശ്വാസികളും വൈദികരും മാര്‍ച്ചില്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.