പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 29ന്​ വൈദ്യുതി മുടങ്ങും

ചാരുംമൂട് (ആലപ്പുഴ): അടിയന്തര അറ്റകുറ്റപ്പണിക്കായി ഞായറാഴ്ച കെ.എസ്.ഇ.ബി ഇടപ്പോൺ 220 കെ.വി സബ്സ്റ്റേഷനിൽ 110 കെ.വി ഓഫ ് ചെയ്യുന്നതിനാൽ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്നുവരെ പത്തനംതിട്ട ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങൾ പൂർണമായും ആലപ്പുഴ ജില്ലയുടെ തെക്കൻ ഭാഗങ്ങളിലും കൊല്ലം ജില്ലയുടെ വടക്കൻ ഭാഗങ്ങളിലും വൈദ്യുതി വിതരണം ഭാഗികമായി നിലക്കും. നൂറനാട് ഇടപ്പോൺ സബ്സ്റ്റേഷനിൽനിന്ന് സെപ്ലെ നൽകുന്ന പത്തനംതിട്ട, റാന്നി, കോഴഞ്ചേരി, കക്കാട്, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം 110 കെ.വി സബ്സ്റ്റേഷനുകളിലും കറ്റാനം, വള്ളികുന്നം, ഓച്ചിറ, മാന്നാർ, കോന്നി, റാന്നി-പെരിനാട്, പന്തളം 33 കെ.വി സബ് സ്റ്റേഷനുകളിലും ഇടപ്പോൺ സബ് സ്‌റ്റേഷനിലെ 11 കെ.വി ഫീഡറുകളിലും പൂർണമായി വൈദ്യുതി മുടങ്ങും. 110 കെ.വി വൈദ്യുതി ലൈൻ ഗ്രിഡുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിനാൽ പത്തനംതിട്ട ജില്ലയിലെ വൈദ്യുതി നിലയങ്ങളായ കക്കാട്, മണിയാർ, കരിക്കയം, അള്ളുങ്കൽ, പെരുന്തേനരുവി, പെരിനാട് നിലയങ്ങളിൽനിന്നുള്ള വൈദ്യുതി ഉൽപാദനം നിലക്കും. ഈ പ്രവൃത്തികൾ മൂലം പത്തനംതിട്ട ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും പൂർണമായും ആലപ്പുഴ ജില്ലയുടെ തെക്കൻ ഭാഗങ്ങളിലും കൊല്ലം ജില്ലയുടെ വടക്കൻ ഭാഗങ്ങളിലും വൈദ്യുതി വിതരണം ഭാഗികമായും നിലക്കും. പുന്നപ്ര, പള്ളം എന്നീ 220 കെ.വി സബ് സ്റ്റേഷനുകളിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, മാന്നാർ സബ് സ്റ്റേഷനുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി വിതരണം നിലനിർത്താനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് മാവേലിക്കര ട്രാൻസ്മിഷൻ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.