തോമ്പില്‍ കൊട്ടാരത്തില്‍ ദേവീഭാഗവത മഹാനവാഹയജ്ഞ സത്രം

പത്തനംതിട്ട: മലയാലപ്പുഴ തോമ്പില്‍ കൊട്ടാരത്തില്‍ ദേവുഭാഗവത മഹാനവാഹ യജ്ഞ സത്രം 28ന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ അഞ്ചിന് പൂജവെപ്പും എട്ടിന് വിദ്യാരംഭവും നടക്കും. 28ന് രാവിലെ ആറിന് അഖണ്ഡനാമജപത്തോടു കൂടി പരിപാടികള്‍ക്ക് തുടക്കംകുറിക്കും. രാവിലെ ഒമ്പതുമുതല്‍ അടിമുറ്റത്തുമഠം ശ്രീദത്ത് നമ്പൂതിരിപ്പാടിൻെറ നേതൃത്വത്തില്‍ ആയില്യം പൂജ, നൂറുംപാലും. വൈകീട്ട് നാലിന് സോപാനസംഗീതം, അഞ്ചിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുന്‍ ഡി.ജി.പി സെന്‍കുമാര്‍ ഭദ്രദീപം തെളിയിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ് പ്രസിഡൻറ് പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തും. രണ്ടാംദിവസം രാവിലെ അഞ്ചിന് ഗണപതി ഹോമം, ഏഴിന് മലയാലപ്പുഴ ക്ഷേത്രത്തില്‍നിന്ന് ദീപം ഘോഷയാത്ര കൊട്ടാരത്തിലേക്ക്. തുടര്‍ന്ന് ദേവീഭാഗവത പാരായണം, വൈകിട്ട് 7.30ന് നാമഘോഷ ലഹരി. നാലാം ദിവസം രാത്രി എട്ടു മുതല്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ പ്രഭാഷണം. അഞ്ചാദിവസം രാത്രി എട്ടിന് മുന്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ് നടത്തുന്ന ആധ്യാത്മിക പ്രഭാഷണം. ഏഴാം ദിവസം രാത്രി 7.30ന് കാളീശ്വരം രാജിൻെറ ആധ്യാത്മിക പ്രഭാഷണം. എട്ടാം ദിവസം രാവിലെ 11ന് സ്വാമി ഉദിത് ചൈതന്യ നടത്തുന്ന ആധ്യാത്മിക പ്രഭാഷണം 7.30ന് ഡോ. എം.എം. ബഷീര്‍ നടത്തുന്ന പ്രഭാഷണം. ഒമ്പതാം ദിവസം ഉച്ചക്ക് 12ന് സാസ്‌കാരിക സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ആേൻറാ ആൻറണി പ്രഭാഷണം നടത്തും. നാലാമത് ശ്രുതി പ്രബോധന പുരസ്‌കാരം വി. മുരളീധരനില്‍നിന്ന് വയലാര്‍ ശരത്ചന്ദ്രവര്‍മ ഏറ്റുവാങ്ങും. അമൃത നവകീര്‍ത്തി പുരസ്‌കാരം എസ്. രമേശന്‍ നായരില്‍നിന്ന് രാധാകൃഷ്ണന്‍ കുറ്റൂര്‍ ഏറ്റുവാങ്ങും. വാർത്തസമ്മേളനത്തില്‍ തോമ്പില്‍ കൊട്ടാരം സംരക്ഷണസമിതി രക്ഷാധികാരി കമലാസനന്‍ കാര്യാട്ട്, പ്രസിഡൻറ് കെ.കെ. ഹരിദാസ് പടിപ്പുരയ്ക്കൽ, ജനറല്‍ സെക്രട്ടറി ഉദയകുമാര്‍ ശാന്തിയിൽ, പബ്ലിസിറ്റി കണ്‍വീനര്‍ പി.സി. അനില്‍കുമാർ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.