ലൗ ജിഹാദ് പ്രചാരണങ്ങളുടെ ലക്ഷ്യം മുസ്‌ലിം വിരുദ്ധത മാത്രം -സോളിഡാരിറ്റി

കോഴിക്കോട്: പെണ്‍കുട്ടി പ്രണയത്തിൻെറ പേരില്‍ പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നടക്കുന് ന ലൗ ജിഹാദ് പ്രചാരണത്തിലൂടെ മുസ്‌ലിം വിരുദ്ധത പരത്തല്‍ മാത്രമാണ് ലക്ഷ്യമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള. ഇത്തരം പ്രചാരണങ്ങളിലൂടെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമമാണ് മീഡിയകളെ കൂട്ടുപിടിച്ച് നടക്കുന്നതെന്നും സര്‍ക്കാറും പൊലീസും വിഷയത്തില്‍ ഇടപെട്ട് ഇത്തരം വ്യാജപ്രചാരണങ്ങള്‍ തടയണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം സുപ്രീംകോടതിയുടെ പ്രത്യേക നിർദേശപ്രകാരം കേരളത്തിലെ 89 മിശ്രവിവാഹങ്ങളില്‍ ലൗ ജിഹാദ് ഉണ്ടോ എന്ന് എന്‍.ഐ.എ അന്വേഷിച്ചിരുന്നു. 89ല്‍ തിരഞ്ഞെടുത്ത 11 കേസുകളില്‍ പ്രത്യേക അന്വേഷണം നടത്തിയ എന്‍.ഐ.എ ലൗജിഹാദ് ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ കോഴിക്കോട് നടന്നെന്ന് പറയുന്ന പീഡനത്തെ മുന്‍നിര്‍ത്തി ചില പത്രമാധ്യമങ്ങളും സംഘ്പരിവാറും ലൗ ജിഹാദിൻെറ പേരില്‍ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുകയാണ്. ക്രിസ്ത്യന്‍ വിഭാഗത്തെ പ്രത്യേകമായി ലക്ഷ്യംവെച്ച് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപിച്ച് സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരെ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കണം. സംഘ്പരിവാറിൻെറ ഇത്തരം നടപടികള്‍ക്കെതിരെ വിശാല പ്രതിരോധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.