അധ്യാപകര്‍ തലമുറകള്‍ക്ക് മാര്‍ഗദീപം -മാര്‍ തോമസ് തറയില്‍

ചങ്ങനാശ്ശേരി: അധ്യാപകര്‍ തലമുറകള്‍ക്ക് മാര്‍ഗദീപമാണെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറ യില്‍ പറഞ്ഞു. ചങ്ങനാശ്ശേരി അതിരൂപത കോര്‍പറേറ്റ് മാനേജ്‌മൻെറ് ആഭിമുഖ്യത്തില്‍ നടന്ന അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2018-19 അധ്യയന വര്‍ഷത്തെ മികച്ച സ്‌കൂളുകളായി ഹയര്‍സെക്കൻഡറി വിഭാഗത്തിൽ സൻെറ് തെരേസാസ് എച്ച്.എസ്.എസ് വാഴപ്പള്ളിയെയും ഹൈസ്‌കൂള്‍ വിഭാഗത്തിൽ സൻെറ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂള്‍ നെടുംകുന്നത്തെയും യു.പി വിഭാഗത്തിൽ സൻെറ് ഫിലോമിനാസ് യു.പി സ്‌കൂള്‍ മല്ലപ്പള്ളിയെയും എല്‍.പി വിഭാഗത്തില സൻെറ് മേരീസ് എല്‍.പി സ്‌കൂള്‍ എടത്വായെയും തെരഞ്ഞെടുത്തു. ഓവറോള്‍ ചാമ്പ്യന്‍ഷിപ് സൻെറ് തെരേസാസ് ഹയര്‍സെക്കൻഡറി വാഴപ്പള്ളി കരസ്ഥമാക്കി. മികച്ച അനധ്യാപകനായി പി.ജെ. ജോസഫ് (സൻെറ് മേരീസ് ഹൈസ്‌കൂള്‍, ആര്യന്‍കാവ്) തെരഞ്ഞെടുക്കപ്പെട്ടു. പ്രതിനിധി സമ്മേളനം അതിരൂപത വികാരി ജനറാള്‍ ഡോ. ഫിലിപ്‌സ് വടക്കേക്കളം ഉദ്ഘാടനം ചെയ്തു. അസി. കോര്‍പറേറ്റ് മാനേജര്‍ ഫാ. ടോണി ചെത്തിപ്പുഴ, എസ്.ബി ഹയര്‍സെക്കൻഡറി സ്‌കൂള്‍ മാനേജര്‍ ഫാ. മാത്യു നടമുഖത്ത്, ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപത പ്രസിഡൻറ് ജോസ് ജോസഫ്, ഹെഡ്മാസ്റ്റര്‍ തോമസ് സി. ഓവേലില്‍, ജിജി ടെസ് ഗ്രിഗറി, തോമസുകുട്ടി മാത്യു, പി.കെ. തോമസുകുട്ടി, എ. സിന്ധു, സബീഷ് നെടുംപറമ്പില്‍, ജോസ് കെ. ജേക്കബ്, ബിനു കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.