ഒറ്റമൂട്ടിൽ 35 കിലോ; ഭീമൻ കപ്പ കൗതുകമാകുന്നു

പെരുവ: 35 കിലോയുള്ള ജൈവകപ്പ കൗതുകമാകുന്നു. മൂർക്കാട്ടുപടി തെക്കേക്കാലായിൽ ടി.എം. രാജുവിൻെറ പുരയിടത്തിലാണ് ഈ ഭ ീമൻ കപ്പ വിളഞ്ഞത്. വെള്ള മിക്സർ ഇനത്തിൽപെട്ട കപ്പയാണിത്. എട്ട് മാസം മുമ്പ് കപ്പ നട്ടപ്പോൾ ചാണകം മാത്രമാണ് വളമായി നൽകിയത്. പിന്നീട് ഒരു തവണ ചാണക വെള്ളവും ഒഴിച്ചിരുന്നു. നൂറ്റിയമ്പതോളം ചുവട് കപ്പയാണ് രാജു നട്ടിരുന്നത്. ബാക്കിയുള്ള കപ്പയിൽ ഏകദേശം പതിനഞ്ചോളം കിലോ തൂക്കമേയുള്ളൂവെന്ന് പറഞ്ഞു. മൂർക്കാട്ടുപടിയിൽ വിൽക്കാൻ െവച്ചിരിക്കുന്ന് കപ്പ കാണാൻ നിരവധിപേർ എത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.