കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്; വാദം കേള്‍ക്കൽ ഒക്​ടോബർ 14ലേക്ക് മാറ്റി

കട്ടപ്പന: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇടുക്കി മുന്‍സിഫ് കോടതിയുടെ വിധിക്കെതിരെ കട്ടപ്പന സബ് കോടതിയില്‍ നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കൽ ഒക്ടോബർ 14ലേക്ക് മാറ്റി. നേരേത്ത വാദം പൂര്‍ത്തിയായിരുന്നെങ്കിലും ജഡ്ജി മാറിയതിനെ തുടര്‍ന്നാണ് വീണ്ടും വാദം കേള്‍ക്കാന്‍ കേസ് മാറ്റിയത്. കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായിരുന്ന കെ.എം. മാണിയുടെ മരണത്തിനു പിന്നാലെ ഒരു വിഭാഗം ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. ഇതിനെതിരെ പി.ജെ. ജോസഫ് വിഭാഗം ഇടുക്കി മുന്‍സിഫ് കോടതിയില്‍നിന്ന് സ്‌റ്റേ നേടി. ഇതിനെതിരെ ജോസ് കെ. മാണി എം.പി, കെ.ഐ. ആൻറണി എന്നിവരാണ് കട്ടപ്പന സബ്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.