'ദലിത്​ ക്രൈസ്​തവരോടുള്ള നീതിനിഷേധം പാലാ ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും' ​

കോട്ടയം: ദലിത് ക്രൈസ്തവർക്ക് നീതി നിഷേധിക്കുന്ന സർക്കാർ സമീപനം പാലാ ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കൗൺ സിൽ ഓഫ് ദലിത് ക്രിസ്ത്യൻസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷനിൽ നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുമ്പോൾ ബാലിശമായ കാരണങ്ങൾ പറഞ്ഞ് കോർപറേഷന് നൽകാനുള്ള മൂലധനവിഹിതം നൽകാതെ വായ്പ പദ്ധതിയെ സർക്കാർ തകർക്കുകയാണ്. 20 കോടി സർക്കാർ വാഗ്ദാനം ചെയ്തതിൽ രണ്ടരക്കോടി മാത്രമാണ് ഇതുവരെ നൽകിയത്. ദലിത് ക്രൈസ്തവരുടെ ആവശ്യങ്ങളോട് സർക്കാർ കാട്ടുന്ന നിഷേധാത്മക നിലപാടിൽ സമുദായം ഒന്നടങ്കം പ്രതിഷേധത്തിലാണെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന ചെയർമാൻ എസ്.ജെ. സാംസൺ, കൺവീനർ വി.ജെ. ജോജ്, വൈസ് ചെയർമാൻ കെ.ജെ. ടിറ്റൻ, കോഓഡിനേറ്റർ ജോർജ് മണക്കാടൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.