പൊന്‍കുന്നം സബ്ട്രഷറി ഓഫിസ് മിനി സിവില്‍ സ്​റ്റേഷനിലേക്ക്​

പൊൻകുന്നം: വാടകക്കെട്ടിടത്തിൽ പ്രവര്‍ത്തിക്കുന്ന സബ്ട്രഷറി ഓഫിസ് പൊന്‍കുന്നം സിവില്‍ സ്റ്റേഷനിലേക്ക് മാറ് റിസ്ഥാപിക്കുമെന്ന് ട്രഷറി വകുപ്പ്. സബ്ട്രഷറി സ്ഥാപിക്കാൻ സിവില്‍ സ്റ്റേഷനിൽ ജോലികൾ നടന്നുവരുകയാണ്. ഇത് പൂർത്തിയായാൽ ട്രഷറി മാറ്റിസ്ഥാപിക്കും. ഇപ്പോള്‍ കെട്ടിടത്തിൻെറ ഇലക്‌ട്രോണിക് പണികള്‍ നടക്കുകയാണ്. ആര്‍ട്ടിസാന്‍ കോർപറേഷനാണ് ജോലികൾ. ഈ പണി പൂര്‍ത്തീകരിച്ചാൽ ട്രഷറി മിനി സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലേക്ക് മാറ്റും. ഇതുസംബന്ധിച്ച് കാഞ്ഞിരപ്പള്ളി ലീഗല്‍ സർവിസ് കോടതിയിൽ നൽകിയ പരാതിയിലാണ് ട്രഷറി വകുപ്പിൻെറ വിശദീകരണം. ട്രഷറി ഡയറക്ടര്‍ക്കുവേണ്ടി പൊന്‍കുന്നം സബ്ട്രഷറി ഓഫിസര്‍ ജോസ്‌ ജോർജാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇപ്പോള്‍ സ്വകാര്യ വാടകക്കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തനം. മാസവാടക 5420 രൂപയാണ്. ട്രഷറിയില്‍ തിരക്കുള്ളപ്പോള്‍ പ്രായമായവര്‍ മഴനനഞ്ഞ് വേണം ഇടപാടുകള്‍ നടത്താന്‍. ഇതുസംബന്ധിച്ച് പി.യു.സി.എല്‍ ജില്ല ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുല്‍ അസസ് നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് സബ് ട്രഷറി ഓഫിസര്‍ ലീഗല്‍ സർവിസ് കോടതിയെ വിവരം അറിയിച്ചത്. കേസ് 2019 ഒക്‌ടോബര്‍ 23ന് അവധിക്കുെവച്ചു. ആറുമാസമായി പൊന്‍കുന്നത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും സബ് ട്രഷറി മാറ്റിയിരുന്നില്ല. must ഓണാഘോഷ മത്സരം കോട്ടയം: ജവഹർ ബാലഭവൻ ആൻഡ് കുട്ടികളുടെ ലൈബ്രറിയിലെ ഓണാഘോഷ മത്സരങ്ങൾ ഈമാസം 22ന് നടക്കും. മിഠായിപെറുക്കൽ, പൂക്കള മത്സരം, പ്രസംഗം, ലളിതഗാനം, നാടൻപാട്ട്, വഞ്ചിപ്പാട്ട്, പദ്യംചൊല്ലൽ, ഫാൻസിഡ്രസ് എന്നിവയിലാണ് മത്സരം. 20ന് വൈകീട്ട് അഞ്ചിനകം ജവഹർ ബാലഭവനിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2583004.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.