നാടിന്​ ഉത്സവമായി ഉത്രട്ടാതി ജ​േലാത്സവം; കാഴ്​ചയുടെ പൂരം കാണാൻ വൻ ജസഞ്ചയം

പത്തനംതിട്ട: നാടിന് ഉത്സവമായി ഉത്രട്ടാതി ജേലാത്സവം. പ്രളയത്തിൻെറ ആശങ്കകളെല്ലാം ഒഴിഞ്ഞ പമ്പയുടെ നെട്ടായത്തിൽ ആരങ്ങേറിയ ജലമേള കാണാൻ വലിയ ജനസഞ്ചയമാണ് ഒഴുകിയെത്തിയത്. ഓളപ്പരപ്പിൽ മുത്തുക്കുടകളും വിടർത്തി വിസ്മയക്കാഴ്ചയൊരുക്കി തുഴഞ്ഞുനീങ്ങിയ പള്ളിയോടങ്ങൾ ഫലത്തിൽ കാഴ്ചയുടെ പൂരംതന്നെ ഒരുക്കി. വഞ്ചിപ്പാട്ടിൻെറ താളത്തിൽ നിരനിരയായി തുഴഞ്ഞുനീങ്ങിയ പള്ളിയോടങ്ങളുടെ ഓളപ്പരപ്പിലെ എഴുന്നള്ളത്ത് കാണാൻ നാടിൻെറ നാനാഭാഗത്തുനിന്നും ആയിരങ്ങളാണ് എത്തിയത്. പ്രളയം തീർത്ത ദുരന്തംമൂലം കഴിഞ്ഞ തവണ ജലോത്സവം പേരിന് മാത്രമായിരുന്നു. എല്ലാ അർഥത്തിലും അതിൻെറ കുറവ് തീർക്കുന്നതായിരുന്നു ഇത്തവണെത്ത ജലോത്സവം. പമ്പയുടെ 70 കിേലാമീറ്റർ വരുന്ന ഭാഗത്തുനിന്ന് 52 പള്ളിേയാടങ്ങളാണ് ആറന്മുളയിലേക്ക് തുഴഞ്ഞെത്തിയത്. ചെന്നിത്തലയിൽനിന്നുള്ള പള്ളിയോടം രണ്ടുദിവസം മുമ്പ് പുറപ്പെട്ടാണ് ആറന്മുളയിൽ എത്തിയത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി വേഗത്തിൻെറ മത്സരം പൂർണമായും ഒഴിവാക്കിയായിരുന്നു ഇത്തവണ ജലോത്സവം. അതുെകാണ്ടുതന്നെ ഇത്തവണ തർക്കങ്ങളും കുറഞ്ഞു. സൗഹൃദ മത്സരത്തിൻെറ പ്രതീതി ഉണർത്തുന്നതായിരുന്നു ഓരോ മത്സരവും. വഞ്ചിപ്പാട്ട്, അലങ്കാരം, തുഴച്ചിൽ എന്നിവയൊക്കെ വിലിയിരുത്തിയാണ് വിജയികളെ തീരുമാനിച്ചത്. ബി ബാച്ചിൽ 17ഉം എ ബാച്ചിൽ 35ഉം പള്ളിയോടങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. മൂന്നും നാലും വള്ളങ്ങൾ ഉൾപ്പെടുന്ന ബാച്ചുകളായാണ് പ്രാഥമിക മത്സരം നടന്നത്. ഇതിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഒരു ബാച്ചിനെ എ ബാച്ചിലും ബി ബാച്ചിലും ജേതാക്കളായി പ്രഖ്യാപിച്ചു. രണ്ടു ബാച്ചിലെയും ഒന്നാം സ്ഥാനക്കാർ മാത്രമാണ് ഫൈനലിൽ മത്സരിച്ചത്. അവിടെയും വേഗം ഒഴിവാക്കി പാട്ടും തുഴച്ചിലുമൊക്കെ വിലയിരുത്തിയാണ് ജേതാക്കളെ തിരുമാനിച്ചത്. മത്സരം നിശ്ചയിച്ചതിലും ഒരു മണിക്കൂറിലേറെ വൈകിയാണ് അവസാനിച്ചതെങ്കിലും ഇടക്ക് പെയ്ത കനത്ത മഴയെ അവഗണിച്ചും വൻ ജനസഞ്ചയം അവസാന സമയം വരെയും ജലമേളക്ക് സാക്ഷ്യം വഹിക്കാൻ കാത്തുനിന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.