ചതയദിനാഘോഷങ്ങളിൽ സജീവസാന്നിധ്യമായി സ്ഥാനാർഥികൾ

കോട്ടയം: . വെള്ളിയാഴ്ച ശ്രീനാരായണഗുരു ജയന്തി ആഘോഷ ചടങ്ങുകളായിരുന്നു സ്ഥാനാർഥികളുടെ പ്രധാന പരിപാടികൾ. എസ്.എ ൻ.ഡി.പി യോഗം ശാഖകളുടെയും യൂനിയനുകളുടെയും നേതൃത്വത്തിൽ നടന്ന ഘോഷയാത്രക്ക് സ്വീകരണം നൽകാനും സമ്മേളനങ്ങളിൽ പങ്കെടുക്കാനും പ്രാദേശിക പ്രവർത്തകർ പ്രത്യേകം താൽപര്യമെടുത്ത് സ്ഥാനാർഥിക്ക് അവസരമൊരുക്കി. കേരളത്തിൻെറ സാമൂഹിക നവോത്ഥാനത്തിന് ഗുരുവിൻെറ പങ്ക് താരതമ്യങ്ങൾക്കതീതമാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പറഞ്ഞു. ശ്രീനാരായണ ഗുരുവിൻെറ മഹത്സന്ദേശങ്ങളാണ് വർത്തമാന കാലഘട്ടത്തിലെ മാനവ ഐക്യത്തിന് നിദാനമെന്ന് എൻ.ഡി.എ സ്ഥാനാർഥി എൻ. ഹരി പറഞ്ഞു. ശ്രീനാരായണഗുരുവിൻെറ ദർശനങ്ങള്‍ക്ക് പ്രസക്തി വർധിക്കുകയാണെന്നു എൽ.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പനും പറഞ്ഞു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ചതയദിനാഘോഷ പരിപാടികളിൽ പങ്കെടുക്കെവയാണ് സ്ഥാനാർഥികളുടെ അഭിപ്രായം. ഓണാഘോഷ പരിപാടികൾ പലയിടങ്ങളിലും തുടരുന്നതിനാൽ അവിടെയും സ്ഥാനാർഥികളെത്തി. കുടുംബസംഗമങ്ങളും സന്നദ്ധ-സാസ്കാരിക സംഘടനകളുടെ പരിപാടികളും സ്ഥാനാർഥികൾക്ക് എത്ര തിരക്കായാലും ഇത് ഒഴിവാക്കാനാവുന്നുമില്ല. തുറന്ന വാഹനത്തിലെ പര്യടന പരിപാടികൾ തുടങ്ങിയതോടെ ഇനി സ്ഥാനാർഥികൾക്ക് ഇത്തരം പരിപാടികൾക്ക് അവസരമുണ്ടാവില്ല. ഇനി ജനകീയ സ്വീകരണ പരിപാടികളും നേതാക്കൾ പങ്കെടുക്കുന്ന പൊതുയോഗങ്ങളിലുമായിരിക്കും മുന്നണികളുടെ ശ്രദ്ധ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.