തേജസ്​ യുദ്ധവിമാനത്തി​െൻറ നിർണായക പരീക്ഷണം വിജയം

തേജസ് യുദ്ധവിമാനത്തിൻെറ നിർണായക പരീക്ഷണം വിജയം ന്യൂഡൽഹി: നാവികസേന വിന്യാസവുമായി ബന്ധപ്പെട്ട് തേജസ് യുദ്ധവിമാനത്തിൻെറ നിർണായക പരീക്ഷണം വിജയം. യുദ്ധക്കപ്പലിൽ അടിയന്തരമായി ഇറക്കാനുള്ള പരീക്ഷണമാണ് വിജയിച്ചത്. വെള്ളിയാഴ്ച ഗോവയിൽ ഐ.എൻ.എസ് ഹൻസയിൽ നടന്ന പരീക്ഷണത്തിൽ സേന അധികൃതരും പങ്കാളികളായി. പരീക്ഷണം വിജയിച്ചതോടെ യുദ്ധക്കപ്പലിൽ ജെറ്റ് വിമാനം ഇറക്കാനുള്ള ശേഷി കൈവരിച്ച രാജ്യങ്ങളുടെ സംഘത്തിൽ ഇന്ത്യയും ഇടംനേടി. ഇതോടൊപ്പം കുറഞ്ഞ ദൂരത്തിൽ വിമാനം നിലത്തിറക്കുന്നതിനുള്ള പരീക്ഷണവും നടന്നു. കടൽതീരത്ത് നിലത്തിറക്കിയ ഉടൻ വിമാനം കമ്പിവലകൊണ്ട് മൂടുകയായിരുന്നു. ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിയ ദിനമാണിതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഡി.ആർ.ഡി.ഒയുടെ പങ്കാളിത്തത്തോടെ തദ്ദേശീയമായാണ് തേജസ് യുദ്ധവിമാനം വികസിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.