കുമരകം കവണാറ്റിൻകര ജലമേള: തുരുത്തിത്തറ ജേതാക്കൾ

കുമരകം: കുമരകം കവണാറ്റിന്‍കര ടൂറിസം ജലമേളയില്‍ തുരുത്തിത്തറ വള്ളം ജേതാക്കൾ. ശ്രീനാരായണ എവർറോളിങ് ട്രോഫിക്ക ായുള്ള മത്സരത്തിൽ ഇരുട്ടുകുത്തി ഒന്നാംതരം വിഭാഗത്തിലാണ് പി.എ. കുരുവിള ക്യാപ്റ്റനായ എന്‍.സി.ഡി.സി ബോട്ട് ക്ലബ് കൈപ്പുഴമുട്ട് തുഴഞ്ഞ തുരുത്തിത്തറ വള്ളം ഇേഞ്ചാടിഞ്ച് പോരാടി വിജയം നേടിയത്. സുമോന്‍ കൂരിച്ചാല്‍ ക്യാപ്റ്റനായ സ്റ്റാര്‍ ബോട്ട് ക്ലബിൻെറ മാമ്മൂടന്‍ വള്ളത്തിനെ പിന്നിലാക്കിയാണ് വിജയത്തിലെത്തിച്ചത്. അവസാന നിമിഷത്തെ പോരാട്ടം കാണികളെയും വള്ളംകളി പ്രേമികളെയും ആവേശത്തിലാക്കി. രണ്ടാംതരം ഇരുട്ടുകുത്തി വിഭാഗം ഫൈനലിൽ സൻെറ് സെബാസ്റ്റ്യനെ പരാജയപ്പെടുത്തി കുമരകം ദേവമാതാബോട്ട് ക്ലബിൻെറ ഡാനിയേൽ ഒന്നാമതെത്തി. വെപ്പ് രണ്ടാംതരത്തിൽ കുമരകം കെ.സി.വൈ.എൽ ടീം അംഗങ്ങൾ തുഴഞ്ഞ ചിറമേൽ തോട്ടുകടവനും വരമ്പിനകം ബോട്ട് ക്ലബിൻെറ പുന്നത്ര പുരക്കനും തമ്മിൽ നടന്ന ഫൈനൽ മത്സരം കാണികളിൽ ആവേശകരമാക്കി. ഫോട്ടോ ഫിനിഷിങ്ങിൽ ചിറമേൽ തോട്ടുകടവനെ വിജയിയായി പ്രഖ്യാപിച്ചു. വേലങ്ങാടനും പഴയ നൈനാടൻ എന്ന കോടിമതയും തമ്മിൽ നടന്ന ഒന്നാംതരം ചുരുളൻ വള്ളങ്ങളുടെ ഫൈനൽ മത്സരവും ആവേശം പകർന്നു ചിപ്പുങ്കൽ ശ്രീശക്തീശ്വരത്തപ്പൻ ബോട്ട് ക്ലബിൻെറ വേലങ്ങാടൻ കുമരകം എസ്.കെ.എം.എച്ച് എസ് സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാറിൻെറ നേതൃത്വത്തിൽ വിദ്യാർഥികൾ തുഴഞ്ഞ കോടിമത വള്ളത്തെ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി. ഒരാൾ മാത്രം തുഴയുന്ന ചെറുവള്ളങ്ങളുടെ മത്സരത്തിൽ സാബു ആറ്റുചിറ വിജയിയായി. വിരിപ്പുകാലാ ശ്രീനാരായണ ബോട്ട് ക്ലബിൻെറ ആഭിമുഖ്യത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ്, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, അയ്മനം - കുമരകം പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെ നടത്തിയ ജലമേളയിൽ 24 വള്ളങ്ങൾ പങ്കെടുത്തു. സമ്മേളനം കെ. സുരേഷ് കുറുപ്പ് എം.എൽ.എയും വള്ളംകളിയുടെ ഉദ്ഘാടനം മന്ത്രി പി. തിലോത്തമനും നിര്‍വഹിച്ചു. ശ്രീനാരായണ ബോട്ട് ക്ലബ് പ്രസിഡൻറ് ടി.ഡി. ഹരിദാസ് അധ്യക്ഷതവഹിച്ചു. കോട്ടയം ജില്ല പ്രസിഡൻറ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ല പഞ്ചയാത്ത് അംഗം ജയേഷ് മോഹന്‍, കുമരകം പഞ്ചായത്ത് പ്രസിഡൻറ് എ.പി. സലിമോൻ, വി.ബി. ബിനു, അയ്മനം പഞ്ചായത്ത് അംഗം മിനി ബിജു, കെ.ടി.ഡി.സി ജനറൽ മാനേജർ അരുൺ പീതാംബരൻ, ടി.ഡി. ഹരിദാസ്, എ.പി. ഗോപി, സി.കെ. വിശ്വൻ ആറ്റുചിറ എന്നിവർ സംസാരിച്ചു. ജലമേളയുടെ സമ്മാനദാനം കോക്കനട്ട് ലഗൂണ്‍ ജനറല്‍ മാനേജര്‍ എസ്. ശംഭു നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.