KTM+++തെറ്റുകൾക്കും അനീതിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ് മാർത്തോമസഭ -മന്ത്രി

തിരുവനന്തപുരം: സമൂഹത്തിലെ തെറ്റുകൾക്കും അനീതിക്കുമെതിരെ ശക്തമായ നിലപാട് മുഖം നോക്കാതെ സ്വീകരിക്കുന്നവരാണ് മാർത്തോമസഭയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ തിരുവനന്തപുരം-കൊല്ലം ഭദ്രാസനാധ്യക്ഷന്‍ ജോസഫ് മാര്‍ െബര്‍ണബാസിൻെറ സപ്തതിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയസംസ്‌കാരം ഉള്‍ക്കൊണ്ട് മുന്നോട്ടുപോയതാണ് മാര്‍ത്തോമസഭയുടെ മഹത്തായ പാരമ്പര്യം. സാഹോദര്യത്തിൻെറയും സമഭാവനയുടെയും നല്ല സന്ദേശങ്ങളാണ് സഭ അംഗങ്ങൾക്ക് പകർന്നുനൽകിയത്. നവോത്ഥാനത്തിനൊപ്പം സഭ സ്വയംനവീകരണത്തിൻെറ പാത സ്വീകരിച്ചു. മാരാമണ്‍ കണ്‍വെന്‍ഷന്‍ മാത്രം മതി സഭയുടെ കീര്‍ത്തി വെളിപ്പെടാന്‍. സാഹോദര്യവും സമഭാവനയുമായി നല്ല സന്ദേശം നല്‍കാന്‍ ജോസഫ് മാര്‍ ബർണബാസിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാല ഹാളിൽ നടന്ന ചടങ്ങിൽ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാേപാലീത്ത അധ്യക്ഷത വഹിച്ചു. വിഭാഗീയത കൊടികുത്തി വാഴുന്നുവെന്നും ശബരിമലയുടെ തത്ത്വമസി എന്ന സങ്കല്‍പം മാനവികതയുടെ ഐക്യത്തിനായി ഉണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു. ഇതല്ലാതെ മതില്‍ പണിതാലൊന്നും ഐക്യമുണ്ടാകില്ല. ഒരുമിച്ച് ജീവിക്കാന്‍ തയാറായില്ലെങ്കില്‍ പ്രകൃതി നല്‍കുന്ന ശിക്ഷ വരുംവർഷങ്ങളിലും ഏല്‍ക്കേണ്ടിവരും. പ്രകൃതിയോടുള്ള പ്രതിബദ്ധത ദൈവനിയോഗമാണ്. പ്രകൃതിസംരക്ഷണം വിശ്വാസത്തിൻെറ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാബാവ സപ്തതി സന്ദേശം നല്‍കി. ഭദ്രാസന ട്രഷറർ സാബു അലക്‌സ് കിടപ്പുരോഗികളുടെ പരിചരണത്തിനായി 'കരുതല്‍' എന്ന സപ്തതിപദ്ധതി വിശദീകരിച്ചു. പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ഡോ. തോമസ് മാര്‍ തിമോത്തി‌യോസ്, ഡോ. എബ്രഹാം മാര്‍ പൗലോസ്, സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.