ആറന്മുള വള്ളംകളി; ഒരുക്കം13ന്​ പൂർത്തിയാകും

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളക്ക് ഒരുക്കം പൂർത്തിയാകുന്നു. വള്ളംകളിയുടെ സര്‍ക്കാര്‍തല ക്രമീകരണം മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം െചയ്തു. സെപ്റ്റംബർ 15നാണ് വള്ളംകളി. 13ഓടെ മുഴുവൻ ക്രമീകരണവും പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. വള്ളംകളി നടക്കുന്ന ട്രാക്കിലെ മണ്‍പുറ്റ് മാറ്റുന്നതിനും ഡ്രഡ്ജിങ്ങിനുമായി എട്ടര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വള്ളംകളിയുടെ ട്രയല്‍ റണ്‍ 12ന് നടത്തുമെന്ന് വീണ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. 350 പൊലീസുകാരും തുറമുഖ വകുപ്പിൻെറ രണ്ട് സ്‌കൂബ ടീമും ഫയര്‍ഫോഴ്‌സിൻെറ സ്‌കൂബ ടീമും പൊലീസിേൻറത് ഉള്‍പ്പെടെ അഞ്ചു ബോട്ടും സുരക്ഷ ക്രമീകരണങ്ങള്‍ക്കായി ആറന്മുളയില്‍ ഉണ്ടാകും. ആരോഗ്യവകുപ്പിൻെറ മൂന്ന് മെഡിക്കല്‍ ടീമും ആംബുലന്‍സും പ്രവര്‍ത്തനസജ്ജമായി ഉണ്ടാവും. ആറന്മുളയിലേക്കെത്തുന്ന എല്ലാ റോഡും ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നിര്‍മിച്ചവയാണെന്നും സുരക്ഷിതമാെണന്നും യോഗം വിലയിരുത്തി. ജലോത്സവ ദിനത്തില്‍ തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, പത്തനംതിട്ട, അടൂര്‍, മല്ലപ്പള്ളി റാന്നി ഡിപ്പോകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി സ്‌പെഷല്‍ സര്‍വിസ് നടത്തും. കലക്ടര്‍ പി.ബി. നൂഹ്, എ.ഡി.എം അലക്‌സ് പി. തോമസ്, അടൂര്‍ ആര്‍.ഡി.ഒ പി.ടി. എബ്രഹാം, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍. ബീനാറാണി, കോഴഞ്ചേരി തഹസില്‍ദാര്‍ ബി. ജ്യോതി, പള്ളിയോട സേവാസംഘം പ്രസിഡൻറ് കൃഷ്ണകുമാര്‍ കൃഷ്ണവേണി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.