സസ്‌പെൻഡ് ചെയ്തതിൽ പ്ര​തിഷേധം

പൊൻകുന്നം: ജോയൻറ് ആർ.ടി.ഒ പി.ബി. പത്മകുമാർ, എം.വി.ഐ സുരേഷ്‌കുമാർ എന്നിവരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ ഡ്രൈവിങ് സ്‌കൂൾ അസോസിയേഷൻ പ്രതിഷേധിച്ചു. ആഗസ്റ്റ് ആറിന് ഓഫിസിലുണ്ടായ അതിക്രമത്തിൻെറ പേരിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ റിമാൻഡിലായ രാഷ്ട്രീയ നേതാവിൻെറ ഭാര്യ 15ന് നൽകിയ അടിസ്ഥാനരഹിതമായ പരാതിയുടെ പേരിലാണിപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥർക്കെതിരെ കള്ളക്കേസുകൾ കൊടുക്കുകയും ചെയ്യുന്നവർക്കെതിരെയാണ് നടപടി വേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡൻറ് സണ്ണി സൻെറ് ജൂഡ് അധ്യക്ഷതവഹിച്ചു. റെജി നാഷനൽ, രാജശേഖരൻ അപ്പൂസ്, സലിം വിക്ടറി എന്നിർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.