പൊലീസ്​ സേനയിൽ വീണ്ടും ആത്​മഹത്യ; വനിത സിവിൽ പൊലീസ് ഒാഫിസർ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

റാന്നി: വനിത സിവിൽ പൊലീസ് ഒാഫിസറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ കെ.എ.പി ക്യാമ്പിലെ ഹണിരാജാണ് (27) മ രിച്ചത്. കിടപ്പുമുറിയിലെ ജനാലയിൽ കയറിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. റാന്നി വലിയകുളം കിഴക്കേതിൽ രാജു-ജഗദമ്മ ദമ്പതികളുടെ മകളാണ്. കൊല്ലം കുണ്ടറ സ്വദേശിയും റെയിൽവേ ജീവനക്കാരനുമായ സ്വരാജാണ് ഭർത്താവ്. രണ്ടുവർഷം മുമ്പ് പൊലീസിൽ നിയമനം ലഭിച്ച ഹണി ശബരിമല മാസപൂജയോടനുബന്ധിച്ച് അഞ്ചുദിവസമായി നിലക്കലിൽ ഡ്യൂട്ടിയിലായിരുന്നു. ആത്മഹത്യക്ക് പിന്നിൽ തൊഴിൽ പ്രശ്നങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് ചീഫ് ജി. ജയദേവ് പറഞ്ഞു. സ്വരാജുമായി അഞ്ചുമാസം മുമ്പാണ് ഹണിയുടെ വിവാഹം നടന്നത്. കുടുംബപരമായ പ്രശ്നങ്ങളില്ലെന്ന് ഹണിയുടെയും സ്വരാജിൻെറയും ബന്ധുക്കൾ പറഞ്ഞു. കിഡ്നി സ്റ്റോണിന് മരുന്ന് കഴിക്കുന്നതല്ലാതെ ഹണിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നില്ല. നിലക്കലിൽനിന്ന് ബുധനാഴ്ച രാത്രിയിൽ റാന്നിയിലെ വീട്ടിലെത്തിയ ഹണി വ്യാഴാഴ്ച രാവിലെ ആറരക്ക് കുടുംബാംഗങ്ങൾക്കൊപ്പം കാപ്പി കഴിച്ച ശേഷം ഭർതൃവീട്ടിലേക്ക് പോകണമെന്ന് പറഞ്ഞിരുന്നു. പിന്നീട് ക്ഷീണമുണ്ടെന്നും കിടന്നിട്ടുവരാമെന്നും പറഞ്ഞ് മുറിയിൽ കയറി. ഏഴരയോടെ ഹണിയെ വടശേരിക്കര ബസ് സ്റ്റോപ്പിൽ കൊണ്ടുവിടാനായി പിതാവ് രാജു കതകിൽ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. ഫോണിൽ വിളിച്ചപ്പോൾ എടുത്തില്ല. തുടർന്ന് രാജുവും ജഗദമ്മയും വാക്കത്തിക്ക് കതക് വെട്ടിപ്പൊളിച്ച് കടന്നപ്പോഴാണ് ജനാലയിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്. കെട്ട് അറുത്ത് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം പിന്നീട്. ഹണിക്ക് ഒരു അനുജത്തിയുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും അസ്വാഭാവികമരണത്തിനു കേസെടുത്തെന്നും റാന്നി സി. െഎ പറഞ്ഞു. തൊഴിലുമായി ബന്ധപ്പെട്ട സമ്മർദമോ മാനസികപീഡനമോ ആകാം ആത്മഹത്യക്ക് കാരണെമന്നാണ് സംശയം. എറണാകുളത്ത് എസ്.ഐയുടെ മാനസിക പീഡനത്തെ തുടർന്ന് എ.എസ്.ഐ ആത്മഹത്യ ചെയ്തതിനു പിന്നാലെ ഉണ്ടായ വനിത സിവിൽ പൊലീസ് ഓഫിസറുടെ ആത്മഹത്യയും സഹപ്രവർത്തകരെ ഞെട്ടിച്ചു. സംഭവത്തിൽ കരുതലോടെയാണ് പൊലീസിൻെറ നീക്കം. അതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥർ വിസമ്മതിക്കുകയാണ്. പി.ടി.ഡി 31 ഹണി രാജ് (27)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.