ജില്ലയിൽ ഖനനനിരോധനം നീക്കിയിട്ടില്ല -കലക്​ടർ

കോട്ടയം: ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുള്ള ഉത്തരവ് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് കലക്ടർ പി.കെ. സുധീര്‍ ബാബു അറിയിച്ചു. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് പിന്‍വലിച്ചിട്ടുള്ളതെന്നും കലക്ടർമാർ പ്രാദേശികമായി ഏര്‍പ്പെടുത്തിയ ഖനന നിരോധനം തുടരുമെന്നും വകുപ്പുതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കലക്ടർ ഈമാസം എട്ടിന് പുറപ്പെടുവിച്ച ഉത്തരവ് മറ്റൊരു ഉത്തരവ് വരുന്നതുവരെ പ്രാബല്യത്തിലുണ്ടായിരിക്കും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.