കെവിൻ കേസ്​: വാദങ്ങൾ ഇങ്ങനെ

കോട്ടയം: വിവാദങ്ങളും അപൂർവതകളും നിറഞ്ഞ കെവിൻ കൊലക്കേസിൽ വാദങ്ങൾക്കും ഏറെ മൂർച്ചയായിരുന്നു. കൊലപാതകമാണെന്ന് തെളിവുകളും സാക്ഷിമൊഴികളും നിരത്തി വാദിച്ചപ്പോൾ മുങ്ങിമരണമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗം ശ്രമങ്ങൾ. ഇരുകൂട്ടരുടെയും പ്രസക്തവാദങ്ങൾ ഇങ്ങനെ. പ്രോസിക്യൂഷൻ: ഒരു നിരപരാധിയെ തട്ടിക്കൊണ്ടുപോയി വിലപേശുകയും കൊലപ്പെടുത്തുകയും ചെയ്തു. പ്രതികളുടെ പശ്ചാത്തലമല്ല, മറിച്ച് കുറ്റകൃത്യം കണക്കിലെടുക്കണം. ഒന്നാം പ്രതി ഷാനു ചാക്കോയുടെ വാട്സ്ആപ് ചാറ്റുകളിൽ കെവിനെ കൊല്ലുമെന്ന് സന്ദേശം. ചാക്കോക്ക് അടക്കം സന്ദേശം അയച്ചു. കെവിനെ വെള്ളത്തിൽ ശ്വാസം മുട്ടിച്ചപ്പോൾ ഉള്ളിലേക്ക് ശക്തമായി വെള്ളം കയറിയാണ് മരണം ഉണ്ടായത്. ഇതിൽ ബാഹ്യ ഇടപെടലുണ്ട്. അരക്കൊപ്പം മാത്രമാണ് പുഴയിൽ വെള്ളം ഉണ്ടായിരുന്നത്. ആത്മഹത്യക്കോ അപകടമരണത്തിനോ സാധ്യതയില്ല. കെവിന് നീന്തൽ അറിയാമായിരുന്നു. പ്രതികൾ കെവിൻ ഉണ്ടായിരുന്ന വീട്ടിൽ വന്നുവെന്നതിന് മാന്നാനത്തെ സി.സി ടി.വി ദൃശ്യങ്ങളുടെ തെളിവ് മാന്നാനം, ചാലിയേക്കര എന്നിവിടങ്ങളിൽ എത്തിയതിന് പ്രതികളുടെ മൊബൈൽ ഫോൺ രേഖകൾ ഒന്നാം പ്രതി ഷാനു, രണ്ടാം പ്രതി ഇഷാൻ എന്നിവർ ഗാന്ധിനഗർ പൊലീസിൻെറ രാത്രി പരിശോധനയിൽപെട്ടിരുന്നു. പൊലീസ് പ്രതികളുടെ ചിത്രം മൊബൈലിൽ എടുത്തിരുന്നു. മൊബൈൽ നമ്പറും രേഖപ്പെടുത്തി വിട്ടു. നീനുവിൻെറ നിർണായക മൊഴി. വധഭീഷണി ഉള്ളതായി കെവിൻ തന്നോട് പറഞ്ഞതായി നീനു വ്യക്തമാക്കി. കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷിൻെറ മൊഴി കെവിനെ തട്ടിക്കൊണ്ടുപോയ വാഹനത്തിൽ പ്രതി ടിറ്റു ജെറോമിൻെറ രക്തക്കറ. ഇത് ഡി.എൻ.എ പരിശോധന വഴി ബോധ്യപ്പെട്ടു. കെവിനെ അടിച്ചപ്പോൾ ഇത് തെറ്റി ടിറ്റുവിൻെറ മൂക്കിൽ കൊള്ളുകളും രക്തം വരുകയുമായിരുന്നു പ്രതികൾ വന്ന വണ്ടിയുടെ നമ്പർ പ്ലേറ്റുകൾ ചളികൊണ്ട് മറച്ചത് ദുരഭിമാനക്കൊലയാണെന്നും വാദം പ്രതിഭാഗം: കെവിൻ മുങ്ങിമരിച്ചെന്ന് മാത്രമേ പറയാൻ കഴിയൂ. കൊലപാതകം സ്ഥാപിക്കാൻ കഴിയുന്നില്ല. ദൃക്സാക്ഷികൾ ഇല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് വ്യക്തമാക്കിയിട്ടില്ല കെവിൻെറ മൃതദേഹം ആദ്യം കണ്ടത് പൊതുപ്രവർത്തകൻ. എന്നാൽ, മഹസറിൽ പൊലീസുകാരൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കോടതിയിൽ തെറ്റ് പറ്റിയെന്ന് സമ്മതിച്ചു സാക്ഷിയായ അനീഷിന് കാഴ്ചക്ക് പ്രശ്നമുണ്ട്. പ്രതികളെ ശരിയായി തിരിച്ചറിയാൻ കഴിയില്ല. തിരിച്ചറിയൽ പരേഡ് നടത്തിയില്ല മാന്നാനത്തെ സി.സി ടി.വി ദൃശ്യം വ്യക്തമല്ല. പ്രതികളുടെ വാഹനമാണ് അതിൽ കാണുന്നതെന്ന് വ്യക്തമല്ല സ്റ്റേറ്റ് േഫാറൻസിക് ലാബ് പൊലീസിനു കീഴിലുള്ള സ്ഥാപനമാണ്. അവർ പൊലീസിന് അനുകൂല റിപ്പോർട്ടുകളാണ് നൽകിയിരിക്കുന്നത് കെവിൻെറ ഫോണിലെ വിവരങ്ങൾ പരിശോധിച്ചില്ല. കെവിനും നീനുവുമായുള്ള ചാറ്റുകൾ പരിശോധിക്കണം എ.എസ്.ഐ ബിജു പ്രതി ഷാനുവുമായി നടത്തിയ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാൻ പറ്റില്ല. പ്രതികളുമായി പൊലീസ് നടത്തുന്ന സംഭാഷണത്തിന് നിയമസാധുതയില്ല ദുരഭിമാനക്കൊല വാദം നിലനിൽക്കില്ല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.