സൂപ്പർ ക്ലാസ് ബസുകളിൽ നിന്ന്​ യാത്ര അനുവദിക്കുന്നത്​ പൊതുതാൽപര്യത്തിനെന്ന്​ കെ.എസ്.ആർ.ടി.സി

കൊച്ചി: ദീർഘദൂര സൂപ്പർ ക്ലാസ് ബസുകളിൽ യാത്രക്കാരെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കുന്നത് പൊതുതാൽപര്യം കണക്ക ിലെടുത്താണെന്ന് കെ.എസ്.ആർ.ടി.സി. ഹ്രസ്വദൂരയാത്രക്കാർക്കും ഗുണകരമാകുമെന്നതിനാലാണ് നിന്ന് യാത്ര ചെയ്യാനാകുന്ന വിധം മോട്ടോർ വാഹന ചട്ടം ഭേദഗതി ചെയ്തതെന്നും കെ.എസ്.ആർ.ടി.സി േലാ ഒാഫിസർ പി.എൻ. ഹേന ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ചട്ട ഭേദഗതിക്കെതിരെ സൻെറർ ഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. സൂപ്പർ ഫാസ്റ്റ്, സൂപ്പർ ഡീലക്സ് ബസുകളിൽ നിന്ന് യാത്ര അനുവദിക്കരുതെന്ന മോട്ടോർ വാഹന ചട്ടത്തിലെ വ്യവസ്ഥ പാലിക്കണമെന്ന് ഹൈകോടതി നേരേത്ത ഉത്തരവിട്ടിരുന്നു. എന്നാൽ നിന്ന് യാത്ര ചെയ്യാൻ അനുവദിച്ച് സർക്കാറിന് ചട്ടം ഭേദഗതി ചെയ്യാമെന്നും ഇതേ വിധിയിലുണ്ട്. ഇതനുസരിച്ചാണ് മോട്ടോർ വാഹന ചട്ടത്തിൽ കഴിഞ്ഞ വർഷം ജൂണിൽ ഭേദഗതി കൊണ്ടുവന്നത്. ഹ്രസ്വദൂരയാത്രക്കാർ കുറവായ രാത്രി സമയത്ത് പാസഞ്ചർ സർവിസുകൾ കുറവാണ്. എന്നാൽ, ദീർഘദൂര സർവിസുകളിൽ ഇവർക്കും യാത്ര ചെയ്യാൻ കഴിയും. ഉയർന്ന നിരക്ക് വാങ്ങുന്നതിനാൽ യാത്രക്കാരെ നിർത്തി കൊണ്ടുപോകരുതെന്ന വാദം നിലനിൽക്കുന്നതല്ല. സീറ്റ് ഉറപ്പില്ലെങ്കിൽ പോലും ട്രെയിനുകളിൽ ഹ്രസ്വദൂര ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കാണ് ഇൗടാക്കുന്നത്. 6419 ബസുകളിൽ 4523 എണ്ണം മാത്രമാണ് നിരത്തിലിറക്കുന്നതെന്നാണ് മറ്റൊരു ആരോപണം. എന്നാൽ, ശരാശരി 5000 ഷെഡ്യൂൾ നടത്തുന്നുണ്ട്. 7:1 എന്ന അനുപാതത്തിൽ സ്പെയർ ബസ് കരുതേണ്ടതുണ്ട്. ജൂലൈ 13ലെ സൂപ്പർ ക്ലാസ് പദ്ധതി പ്രകാരം 12.5 ശതമാനം സ്പെയർ ബസുകൾ വേണം. സൂപ്പർ ഫാസ്റ്റുകൾ വെട്ടിക്കുറച്ചെന്ന ആരോപണവും ശരിയല്ല. ഒന്നിനു പിറകേ ഒന്നായി സൂപ്പർ ഫാസ്റ്റ് ഓടുന്ന സാഹചര്യം ഒഴിവാക്കാൻ േമയ് രണ്ടുമുതൽ സർവിസ് പുനഃക്രമീകരിക്കുക മാത്രമാണ് ചെയ്തത്. ദേശീയപാത തൃശൂർ-തിരുവനന്തപുരം റൂട്ടിലും എം.സി റോഡിലും 15 മിനിറ്റ് ഇടവിട്ട് സൂപ്പർ ഫാസ്റ്റുകൾ ഓടുന്നുണ്ടെന്നും മോട്ടോർ വാഹന നിയമപ്രകാരമുള്ള സൗകര്യങ്ങൾ സൂപ്പർ ക്ലാസ് സർവിസുകളിൽ അനുവദിച്ചിട്ടുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.