പത്തനംതിട്ട പ്രളയം പരമ്പര-3

ഭാഗം -3 കണക്കിൽപെട്ടിട്ടും കർഷകരുടെ നഷ്ടപരിഹാരം അകലെ നെല്ലു മുതൽ തെങ്ങുവരെ പ്രളയത്തിൽ നശിച്ചൊടുങ്ങിയത് കോട ികളുടെ വിളകളാണ്. പത്തനംതിട്ട ജില്ലയിൽ 2836.8 ഹെക്ടറിലെ കൃഷി നശിെച്ചന്നാണ് സർക്കാർ കണക്ക്. വിള ഇൻഷുറൻസ് ഉള്ളവർക്ക് ധനസഹായം ലഭിക്കുമെന്ന് അറിയിച്ച് അധികൃതർ കണക്കെടുത്തിരുന്നു. 478 പേര്‍ക്ക് മാത്രമാണ് ഇതുവരെ വിള ഇൻഷുറൻസ് തുക ലഭിച്ചത്. പ്രകൃതി ദുരന്ത ദുരിതാശ്വാസം അനുവദിെച്ചങ്കിലും പലർക്കും മുഴുവൻ തുകയും ലഭിച്ചിട്ടില്ല. കൃഷിയിടങ്ങളിൽ അടിഞ്ഞ ചളി നീക്കുന്നതിന് സഹായം അനുവദിച്ചിരുന്നു. അതും ലഭിക്കാത്തവർ നിരവധിയാണ്. ഇല്ലായ്മകളിൽ നട്ടംതിരിയുന്ന കർഷകനോടാണ് ഈ അവഗണന. നഷ്ടപരിഹാരത്തിന് കാത്തുനിൽകാതെ വീണ്ടും വിളയിറക്കിയവരുണ്ട്. അതിനു കഴിയാതെ കാത്തിരിക്കുന്നവരുമുണ്ട്. വിളയിറക്കാൻ കഴിയാത്തവർക്ക് കഴിഞ്ഞ വർഷം നശിച്ചതും ഈവർഷം കൃഷിചെയ്യാത്തതും ചേർത്ത് രണ്ടുവർഷത്തെ വരുമാനമാണ് നഷ്ടമാകുന്നത്. പ്രളയത്തിലെ എക്കലും ചളിയും നെൽകൃഷിക്ക് വലിയ ഗുണമായി. അപ്പർ കുട്ടനാട്ടിൽ വൻ വിളവെടുപ്പാണ് പ്രളയശേഷം ഉണ്ടായത്. കരപ്രദേശത്ത് പ്രളയത്തിൽ അടിഞ്ഞ എക്കൽ ഇപ്പോഴും പ്രശ്നമായി തുടരുന്നു. പുരയിടങ്ങളിലൊന്നും കൃഷി പച്ചപിടിച്ചിട്ടില്ല. എക്കൽപാളി നീക്കിയാലെ കരകൃഷി നന്നാവൂ. പ്രളയശേഷം മണ്ണിനുണ്ടായ മാറ്റം പരിശോധിച്ച് അതനുസരിച്ച് വളപ്രയോഗം നടത്തിയതാണ് നെൽകർഷകർക്ക് നേട്ടമായത്. അതേസമയം, കരപുരയിടങ്ങളിൽ മണ്ണ് പരിശോധന നടന്നിട്ടില്ല. അതിനാൽ വാഴ, തെങ്ങ്, മറ്റ് ഇടവിള കൃഷികൾ എന്നിവയെല്ലാം മുരടിച്ച നില തുടരുകയാണ്. കൃഷി നശിച്ചവർക്ക് പ്രകൃതി ദുരന്ത ദുരിതാശ്വാസ ഇനത്തിലും ഇൻഷുറൻസ് ഇനത്തിലും തുക ലഭിക്കുമായിരുന്നു. ഇക്കാര്യം അധികൃതർ മൂടിെവച്ചതിനാൽ മിക്കവരും രണ്ടു പദ്ധതിയിലും അപേക്ഷ നൽകിയിട്ടില്ല. അപേക്ഷിക്കാൻ അവസരം കഴിയുകയും ചെയ്തു. പാടശേഖര സമിതികളുടെ ഇലക്ട്രിക് പമ്പുകൾ മുഴുവൻ വെള്ളംകയറി നശിച്ചു. അവയുടെ പുനഃസ്ഥാപനം സമിതികൾക്ക് ബാധ്യതയായി. മതിയായ നഷ്ടപരിഹാരം ലഭിക്കാത്തതാണ് തടസ്സം. മോട്ടോർതറകളും ഷെഡുകളും വ്യാപകമായി നശിച്ചു. കൃഷിയിടങ്ങളുടെ പുറംബണ്ടുകളും നശിച്ചു. നിർമാണത്തിലും പ്രതിസന്ധി പ്രളയപുനരുദ്ധാരണ പ്രവർത്തനം കാര്യക്ഷമമായി നടപ്പാക്കണമെങ്കിൽ നിർമാണ പ്രവർത്തനങ്ങൾക്ക് കുട്ടനാട്ടിൽ അനുവദിക്കുന്ന അതേ നിരക്ക് അപ്പർകുട്ടനാട്ടിലും അനുവദിക്കണമെന്ന് ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പൻ പറഞ്ഞു. തുക അനുവദിക്കുന്നതിലെ മാനദണ്ഡം വികസനപ്രവർത്തനങ്ങൾക്ക് വലിയ തടസ്സമാണ്. പ്രളയത്തിൽ തകർന്ന അപ്പർ കുട്ടനാട്ടിലെ റോഡുകൾ മിക്കവയും സഞ്ചാരയോഗ്യമാക്കാൻ കഴിഞ്ഞിട്ടില്ല. മണ്ണ് ഒരു ലോഡിന് സർക്കാർ നിരക്കനുസരിച്ച് 3500 രൂപയോളമേ കോൺട്രാക്ടർക്ക് നൽകാനാകൂ. എന്നാൽ, ഇവിടെ മണ്ണ് എത്തിക്കാൻ 6000 രൂപയോളം ചെലവ് വരും. മണൽ, മെറ്റൽ തുടങ്ങിയവക്കെല്ലാം ഇതുപോലെ ഇരട്ടിയോളം വില നൽകേണ്ടിവരുന്നു. പത്തനംതിട്ട മലയോര ജില്ലയെന്ന ഗണത്തിൽപെടുത്തി സർക്കാർ നിരക്ക് നിശ്ചയിക്കുന്നതാണ് അപ്പർകുട്ടനാടിൻെറ വികസനം തടയുന്നത്. തുടരും....
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.