ഇളങ്ങുളത്തും ഒന്നാംമൈലിലും വാഹനാപകടം

പൊൻകുന്നം: പാലാ-പൊൻകുന്നം റോഡിൽ ഇളങ്ങുളത്തും ഒന്നാംമൈലിലും തിങ്കളാഴ്ച രണ്ട് വാഹനാപകടം നടന്നു. ഒന്നാംമൈലിൽ വട ്ടക്കാട്ട് വേയ് ബ്രിഡ്ജിനു സമീപം പുലർച്ച 5.30ന് നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റ് തകർത്തു. പോസ്റ്റ് കാറിനു മുകളിലേക്കു വീണു. തിരുവല്ലക്കു പോകുകയായിരുന്ന വിളക്കുമാടം പൊങ്ങൻപാറയിൽ ഷാബുവിൻെറ കാറാണ് അപകടത്തിൽപെട്ടത്. ഷാബു പരിക്കേൽക്കാതെ രക്ഷപെട്ടു. രണ്ടാമത്തെ അപകടത്തിൽ രാവിലെ 10.30ന് ഇളങ്ങുളം ശാസ്തക്ഷേത്രത്തിനു സമീപം പിക്അപ്പ് ഇടിച്ച് നിയന്ത്രണംവിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ചു. സ്‌കൂട്ടറിൽനിന്ന് തെറിച്ച യാത്രക്കാരൻ കാറിൻെറ മുമ്പിലെ ചില്ലിൽ ഇടിച്ചശേഷം റോഡിലേക്ക് വീണ് തലക്ക് പരിക്കേറ്റു. പരിക്കേറ്റ കൊപ്രാക്കളം കൊല്ലുന്താനം അജോയെ (35) കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.