എ.സി റോഡിൽ വെള്ളം കയറി; ഗതാഗതം നിലച്ചു

ചങ്ങനാശ്ശേരി: മഴക്കൊപ്പം കിഴക്കന്‍ വെള്ളത്തിൻെറ വരവ് ശക്തിപ്പെട്ടതോടെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് വെള്ളത്ത ില്‍. കിടങ്ങറക്കും മങ്കൊമ്പിനും ഇടയിലുള്ള ഭാഗങ്ങളാണ് വെള്ളത്തിലായത്. റോഡിൽ വെള്ളം നിറഞ്ഞതോടെ ഗതാഗതം താൽക്കാലികമായി നിലച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. കെ.എസ്.ആർ.ടി.സി സർവിസ് അടക്കം നിർത്തിവെച്ചിരുന്നു. വൈകുന്നേരത്തോടെ വീണ്ടും ഗതാഗതം നിർത്തിവെച്ചു. പൊലീസ് വാഹനങ്ങൾ തടഞ്ഞ് തിരിച്ചയക്കുകയാണ്. കിടങ്ങറ മുതല്‍ മങ്കൊമ്പുവരെ റോഡും കനാലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. സാഹസികമായി മാത്രമേ ചെറുവാഹനങ്ങള്‍ക്ക് പോകാന്‍ കഴിയു. ഇരുചക്രവാഹനക്കാര്‍ അപകടത്തില്‍പെടുന്നതിനും ഇത് ഇടയാക്കി. എ.സി റോഡരികിലെ വീടുകളും വെള്ളത്തിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.