ഹോട്ടൽ ജീവനക്കാരനെ മർദിച്ചതായി പരാതി

പാലാ: ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിച്ചതായി പരാതി. കൊട്ടാരമറ്റം ബോബീസ് ഹോട്ടല്‍ ജീവനക്കാരന്‍ ആലപ്പുഴ സ്വദേശി അനീഷിനാണ് (46) മര്‍ദനമേറ്റത്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഹോട്ടലിൻെറ ഫ്ലക്സ് ബോര്‍ഡ് സ്ഥിരമായി മോഷണം പോയിരുന്നു. ഇത് കണ്ടുപിടിക്കാൻ ജീവനക്കാര്‍ ഹോട്ടല്‍ പാതിതുറന്ന് നിരീക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ഫ്ലക്സ് ബോര്‍ഡിനടുത്ത് ചിലര്‍ എത്തുന്നത് കണ്ട് ചോദിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. മൂന്നിലേറെ പേര്‍ ചേര്‍ന്നായിരുന്നു മര്‍ദനമെന്ന് പറയുന്നു. കടയിലെ കസേരയും തകര്‍ത്തു. ഹോട്ടലിനും ചെറിയ കേടുപാട് സംഭവിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.