ഷൈനി റെജി വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡൻറ്​

വണ്ണപ്പുറം: പഞ്ചായത്ത് പ്രസിഡൻറായി കേരള കോണ്‍ഗ്രസ് എമ്മിലെ ഷൈനി റെജിയെ തെരഞ്ഞെടുത്തു. സി.പി.എമ്മിലെ ജഗദമ്മ വി ജയനെയാണ് പരാജയപ്പെടുത്തിയത്. ഷൈനിക്ക് 13ഉം ജഗദമ്മക്ക് നാല് വോട്ടുമാണ് ലഭിച്ചത്. ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പും നടത്തി. വൈസ് പ്രസിഡൻറായി കേരള കോണ്‍ഗ്രസ് എമ്മിലെ സണ്ണി പൗലോസ് കളപ്പുരക്കലിനെ തെരഞ്ഞെടുത്തു. സണ്ണിക്ക് 13ഉം സി.പി.എമ്മിലെ ലീല തങ്കന് നാല് വോട്ടും ലഭിച്ചു. യു.ഡി.എഫ് ധാരണപ്രകാരമാണ് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.