പ്രത്യുത്ഥാനം പദ്ധതി: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31

പത്തനംതിട്ട: കഴിഞ്ഞ വര്‍ഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലോ ഉരുള്‍പൊട്ടലിലോ വീടിനു പൂര്‍ണമ ായോ ഭാഗികമായോ നാശനഷ്ടം സംഭവിച്ച കുടുംബങ്ങളിലെ ഗുണഭോക്താക്കള്‍ക്ക് ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. പ്രത്യുത്ഥാനം പദ്ധതിയിലൂടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി 25,000 രൂപ അധിക ധനസഹായം നല്‍കും. മുന്‍ഗണനക്രമം അനുസരിച്ചായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. അർബുദബാധിതരുള്ള പ്രളയം ബാധിച്ച കുടുംബങ്ങള്‍, ഡയാലിസിസ് രോഗികളുള്ള പ്രളയം ബാധിച്ച കുടുംബങ്ങള്‍, കിടപ്പുരോഗികളും മാനസികശേഷി പരിമിതരുമായ ഭിന്നശേഷിക്കാരുള്ള പ്രളയബാധിത കുടുംബങ്ങള്‍, വിധവകള്‍ കുടുംബനാഥകള്‍ ആയിട്ടുള്ളതും എല്ലാ കുട്ടികളും 18 വയസ്സിനു താഴെയുമായ പ്രളയബാധിത കുടുംബങ്ങള്‍ എന്നീ വിഭാഗങ്ങൾക്ക് കീഴില്‍ വരുന്ന അപേക്ഷകരെ പരിഗണിച്ച ശേഷം മാത്രമായിരിക്കും മറ്റുള്ളവരെ പരിഗണിക്കുക. തദ്ദേശസ്ഥാപനങ്ങള്‍ ജില്ല അടിസ്ഥാനത്തില്‍ തയാറാക്കിയ നാശനഷ്ടം സംഭവിച്ച വീടുകളുടെ പട്ടികയില്‍ അപേക്ഷകർ ഉള്‍പ്പെട്ടിരിക്കണം. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ പ്രദേശത്തെ അംഗന്‍വാടി വര്‍ക്കറെ ഏല്‍പിക്കണം. ഗതാഗതം നിരോധിച്ചു പത്തനംതിട്ട: അട്ടച്ചാക്കല്‍-കുമ്പളാംപൊയ്ക റോഡില്‍ പുനരുദ്ധാരണം നടക്കുന്നതിനാല്‍ അട്ടച്ചാക്കല്‍ ജങ്ഷന്‍-അട്ടച്ചാക്കല്‍ ഈസ്റ്റ്-പുതുക്കുളം റോഡ് വഴിയുള്ള ഗതാഗതം ചൊവ്വാഴ്ച മുതല്‍ താൽക്കാലികമായി നിരോധിച്ചു. വാഹനങ്ങള്‍ ആഞ്ഞിലിമുക്ക്-കിഴക്കുപുറം-പുതുക്കുളം റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. വസ്തു വില കുറച്ച് ആധാരം: 410 കേസുകള്‍ തീര്‍പ്പാക്കി പത്തനംതിട്ട: വസ്തു വില കുറച്ച് ആധാരം രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട 410 കേസുകള്‍ ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയും രജിസ്‌ട്രേഷന്‍ വകുപ്പുമായി ചേര്‍ന്ന് ജില്ലയില്‍ നടത്തിയ അദാലത്തില്‍ തീര്‍പ്പാക്കിയതായി ജില്ല രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു. 1986 മുതല്‍ നിലവിലുള്ള, വസ്തു വില കുറച്ച് ആധാരം രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട ഫയലുകളില്‍ കുടിശ്ശികയുള്ള തുകയുടെ 30 ശതമാനം മുദ്രവില മാത്രം ഈടാക്കിയാണ് കേസ് തീര്‍പ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.