റേഷന്‍ മുന്‍ഗണന പട്ടിക: അദാലത് തുടങ്ങി

കോട്ടയം: റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണന പട്ടികയിലെ അനര്‍ഹരെ ഒഴിവാക്കി അര്‍ഹരെ ഉള്‍പ്പെടുത്താൻ കോട്ടയം താലൂക് ക് സപ്ലൈ ഓഫിസില്‍ അദാലത് ആരംഭിച്ചു. ആദ്യദിനമായ ചൊവ്വാഴ്ച പനച്ചിക്കാട്, മീനടം, പാമ്പാടി പഞ്ചായത്തുകളില്‍നിന്ന് നേരേത്ത ലഭിച്ച അപേക്ഷകളാണ് പരിഗണിച്ചത്. ബുധനാഴ്ച പുതുപ്പള്ളി, കൂരോപ്പട, മണര്‍കാട്, വിജയപുരം. 25ന് അയര്‍ക്കുന്നം, അകലക്കുന്നം, പള്ളിക്കത്തോട്, 26ന് ആര്‍പ്പൂക്കര, കുമരകം, അയ്മനം, 27ന് ഏറ്റുമാനൂർ, നീണ്ടൂർ, അതിരമ്പുഴ, തിരുവാര്‍പ്പ്, കോട്ടയം മുനിസിപ്പാലിറ്റി ക്രമത്തിലാണ് അപേക്ഷ പരിഗണിക്കുക. സ്പോട്ട് അഡ്മിഷന്‍ കോട്ടയം: പൂഞ്ഞാർ മോഡല്‍ പോളിടെക്നിക് കോളജില്‍ 2019-2020 അധ്യയനവര്‍ഷം ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ ഹാർഡ്വെയര്‍ എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ രണ്ടാം വര്‍ഷത്തേക്ക് അനുവദിച്ച ലാറ്ററല്‍ എന്‍ട്രി കോഴ്സിലേക്കും ഒന്നാം വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്സില്‍ ഇതേ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും 25ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് അന്ന് നേരിട്ട് ഹാജരായി പ്രവേശനം നേടാം. താൽപര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനോടൊപ്പം രാവിലെ 10ന് കോളജ് ഓഫിസില്‍ ഹാജാരാകണം. ഫോൺ: 04822 272266, 9495443206.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.