കന്യാസ്ത്രീ പീഡനക്കേസ്: കുറ്റപത്രത്തി​െൻറ പകര്‍പ്പ് വ്യക്തമല്ല, കേസ് വീണ്ടും മാറ്റി

കന്യാസ്ത്രീ പീഡനക്കേസ്: കുറ്റപത്രത്തിൻെറ പകര്‍പ്പ് വ്യക്തമല്ല, കേസ് വീണ്ടും മാറ്റി പാലാ: കന്യാസ്ത്രീയെ പീഡിപ ്പിച്ചെന്ന കേസിൽ ജലന്ധർ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് വിചാരണക്കായി പരിഗണിക്കുന്നത് പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസട്രേറ്റ് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കുറ്റപത്രത്തിലെ ചില പേജുകൾ വ്യക്തമെല്ലന്ന് കാണിച്ച് പ്രതിഭാഗം ചൊവ്വാഴ്ചയും പരാതിപ്പെട്ടതിൻെറ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പലതവണ കുറ്റപത്രത്തിൻെറ പകർപ്പുകൾ പ്രതിഭാഗത്തിന് നൽകിയിരുന്നു. ഇത്തവണയും നൽകിയപ്പോഴും പേജുകൾ വ്യക്തമെല്ലന്ന് കോടതിയെ ബോധിപ്പിച്ചതിൻെറ അടിസ്ഥാനത്തിലാണ് വീണ്ടും കേസ് മാറ്റിയത്. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ മൂവാറ്റുപുഴയിൽ നൽകിയ ചില കേസുകളുടെ വിവരങ്ങളടങ്ങിയ രേഖകളുടെ പകർപ്പുകളാണ് വ്യക്തമായി തെളിയാത്തതായി പറയുന്നത്. രാമപുരം ആശുപത്രിയിൽ ശ്വാസകോശരോഗ ക്ലിനിക് -മന്ത്രി ശൈലജ പാലാ: കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ രാമപുരം സർക്കാർ ആശുപത്രിയിൽ ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കാൻ ശാസ് ക്ലിനിക്കും ആശ്വാസ് ക്ലിനിക്കും പുതുതായി ആരംഭിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നബാർഡ് ധനസഹായത്തോടെ നിർമാണം പൂർത്തിയാക്കിയ പുതിയ ആധുനിക മന്ദിരവും ആർദ്രം പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പത്തരക്കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ അഞ്ചു നിലകളുള്ള മന്ദിരത്തിൻെറ രണ്ട് നിലകളാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജമാക്കുന്നത്. മൂന്ന് ഡോക്ടര്‍മാരുടെയും നഴ്‌സുമാര്‍ ഉൾപ്പെടെ അനുബന്ധ ജീവനക്കാരുടെയും സേവനം ലഭ്യമാണ്. ജോസ് കെ. മാണി എം.പി അധ്യക്ഷത വഹിച്ചു. വി.എന്‍. വാസവന്‍, രാമപുരം പഞ്ചായത്ത് പ്രസിഡൻറ് ബൈജു ജോണ്‍, അഡ്വ. ബിജു പുന്നത്താനം, ജില്ല പഞ്ചായത്ത് അംഗം അജിത രാജു, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് ടി. കീപ്പുറം, രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജമിനി സിന്നി, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ ഇ.കെ. ഹൈദ്രു എന്നിവര്‍ സംസാരിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലില്ലി മാത്യു സ്വാഗതവും മെഡിക്കല്‍ ഓഫിസര്‍ ഡോ. മനോജ് കെ. പ്രഭ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.