പ്ലാ​േൻറഷൻ വർക്കേഴ്സ് ജനറൽ കൗൺസിൽ 22നും 23നും​ കുമളിയിൽ

കുമളി: കേരള പ്ലാേൻറഷൻ വർക്കേഴ്സ് യൂനിയൻ (െഎ.എൻ.ടി.യു.സി) വാർഷിക ജനറൽ കൗൺസിൽ യോഗം കുമളി ഹോളിഡേ ഹോമിൽ നടക്കും. തിങ്ക ളാഴ്ച പതാക ഉയർത്തലും നിലവിലെ ഭാരവാഹികളുടെ യോഗവും ജനറൽ കൗൺസിലിൽ അവതരിപ്പിക്കേണ്ട പ്രമേയങ്ങൾ അംഗീകരിക്കലും നടക്കും. ചൊവ്വാഴ്ച ജനറൽ കൗൺസിൽ യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇ.എം. ആഗസ്തി അധ്യക്ഷതവഹിക്കും. െഎ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ, ഡീൻ കുര്യാക്കോസ് എം.പി തുടങ്ങിയവർ പങ്കെടുക്കും. കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ അറുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.