ബൈക്കുകൾ വാഗ്​ദാനം ചെയ്​ത്​ മണി ചെയിൻ തട്ടിപ്പ്​; വിദ്യാർഥികൾക്കടക്കം പണം നഷ്​ടമായി

മണി ചെയിൽ കമ്പിനി ബംഗളൂരു കേന്ദ്രീകരിച്ച് കോട്ടയം: കെ.ടി.എം ഡ്യൂക്ക് അടക്കമുള്ള ബൈക്കുകൾ വാഗ്ദാനം ചെയ്ത് വൻ മ ണിചെയിൻ തട്ടിപ്പ്. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള തട്ടിപ്പിൽ നിരവധിപേർക്ക് പണം നഷ്ടമായി. 12,000 രൂപയാണ് അംഗമായി ചേരാൻ നൽകേണ്ടത്. തുടർന്ന് 12,000 രൂപ വീതം വാങ്ങി അഞ്ചുപേരെ കണ്ണികളായി േചർക്കണം. ഈ കണ്ണി 30 പേരിലെത്തുേമ്പാൾ ആദ്യത്തെയാൾക്ക് ബൈക്ക് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. വിലകൂടിയ കെ.ടി.എം ഡ്യൂക്ക്, റോയൽ എൻഫീൽഡ് ക്ലാസിക് അടക്കം നാലു ബൈക്കുകളിൽ ഏതെങ്കിലും സ്വന്തമാക്കാമെന്നാണ് അംഗമായി ചേരുേമ്പാൾ മണി ചെയിൻ സംഘം വ്യക്തമാക്കിയിരുന്നത്. സ്വന്തം പേരിൽ ഫിനാൻസിൽ ഇഷ്ടമുള്ള ഷോറൂമിൽനിന്ന് ബൈക്ക് സ്വന്തമാക്കാം. പിന്നീട് മണി ചെയിൻ കമ്പനി ബാക്കി തുക മുഴുവൻ ഒറ്റയടിക്ക് അടച്ചുതീർക്കും. ഇതാണ് പണം നൽകിയവരെ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനി അറിയിച്ചിരുന്നത്. 'ബൈക്ക് പ്രേമികൾക്കായി ഒരു സുവർണാവസരം' കമ്പനിയുടെ പേരിൽ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ഇവരുെട വാക്ക് വിശ്വസിച്ച് ഇഷ്ട ബൈക്ക് സ്വന്തമാക്കാൻ നിരവധി വിദ്യാർഥികൾ കണ്ണികളായി. ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയിലൂടെയായിരുന്നു പ്രചാരണം. വേഗത്തിൽ ചേർക്കുന്നവർക്ക് 30 കണ്ണികൾ ആകുന്നതിനുമുമ്പ് ബോണസായി ബൈക്ക് നൽകുമെന്നും വാട്സ്ആപ്പ് പോസ്റ്റുകളിൽ പറഞ്ഞിരുന്നു. ഇതനുസരിച്ച് ചിലർക്ക് ബൈക്കുകൾ നൽകി. ഫിനാൻസ് എടുത്തവർക്ക് ആദ്യഗഡു കമ്പനി ഷോറൂമിന് നൽകി. പിന്നീട് ഇത് മുടങ്ങി. പലതവണ ബന്ധപ്പെട്ടിട്ടും മറുപടിയുണ്ടായില്ല. വായ്പക്കായി സ്വന്തം രേഖകളാണ് പലരും നൽകിയിരിക്കുന്നത്. ഇതോടെ പലരും ആശങ്കയിലാണ്. ചിലർ സ്വന്തം നിലയിൽ വായ്പ ഗഡുക്കൾ അടച്ചു. കുടിശ്ശിക വർധിച്ചതോടെ ഫിനാൻസ് കമ്പനികൾ പലരുടെയും ബൈക്കുകൾ തിരികെക്കൊണ്ടുപോയതായും തട്ടിപ്പിനിരയായവർ പറഞ്ഞു. കണ്ണികൾ മുറിഞ്ഞാലും ആവശ്യപ്പെട്ടാൽ പണം തിരികെത്തരുമെന്നും കമ്പനി അധികൃതർ പറഞ്ഞിരുന്നതായി ഇവർ പറയുന്നു. എന്നാൽ, മിക്കവർക്കും പണം തിരികെ ലഭിച്ചിട്ടില്ല. പ്ലസ് ടു വിദ്യാർഥികൾ അടക്കമുള്ളവർ നൂറുകണക്കിന് പേരാണ് കെണിയിൽ വീണത്. നിരന്തരം ശല്യപ്പെടുത്തിയവർക്ക് െചക്കുകൾ നൽകിെയങ്കിലും പണമില്ലാത്തതിനാൽ ഇത് മടങ്ങി. ഇപ്പോൾ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും കണ്ണിയായവർ പറയുന്നു. പാർട്ട്ടൈമായി ജോലിക്കുപോയി പണം നൽകിയവർവരെയുണ്ട്. എറണാകുളം കേന്ദ്രീകരിച്ചാണ് കൂടുതൽപേർക്ക് പണം നഷ്ടമായത്. വീട്ടിൽ അറിയിക്കാതെ പണം നൽകിയവരാണ് ഏറെ. ബംഗളൂരു കേന്ദ്രീകരിച്ച് മലയാളി യുവാക്കളാണ് ഇതിന് പിന്നിലെന്ന് തട്ടിപ്പിനിരയായവർ പറയുന്നു. ബംഗളൂരുവിൽ നേരിട്ട് എത്തിയവർക്ക് പണം നൽകിയതായും പറയുന്നു. പരിചയമുള്ള നമ്പറുകളിൽനിന്ന് ഇവർ ഫോൺ എടുക്കുന്നില്ല. ഇവർ ചിലരെ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്. പൊലീസിൽ പരാതി നൽകാനും തട്ടിപ്പിന് ഇരയായ ചിലർ തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.