ദലിത് ൈക്രസ്​തവരെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അവഗണിക്കുന്നു -സി.ബി.സി.ഐ ലെയ്റ്റി കൗൺസിൽ

കോട്ടയം: ൈക്രസ്തവ സഭകളല്ല മറിച്ച് ൈക്രസ്തവ വിശ്വാസം സ്വീകരിച്ചതിൻെറ പേരിൽ അർഹതപ്പെട്ട അവകാശങ്ങളും സംവരണങ്ങ ളും നിഷേധിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങളാണ് ദലിത് ൈക്രസ്തവരോട് വിവേചനം കാണിക്കുന്നതെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. കാലാകാലങ്ങളിൽ സർക്കാർ നിയമിച്ച വിവിധ കമീഷനുകൾ ദലിത് ൈക്രസ്തവരുടെ സംവരണത്തിന് അനുകൂലമായ നിർദേശങ്ങൾ സമർപ്പിച്ചിട്ടും മാറിമാറി അധികാരത്തിലേറിയവർ ഇവ നടപ്പാക്കാതെ അട്ടിമറിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ദലിത് ൈക്രസ്തവരോട് കാണിക്കുന്ന വിവേചനത്തിന് ൈക്രസ്തവ സഭകളെ ആക്ഷേപിച്ച് ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടാതെ ദലിത് ൈക്രസ്തവർക്ക് പട്ടികജാതി സംവരണവും അർഹതപ്പെട്ട അവകാശങ്ങളും മാന്യമായി നൽകാൻ തയാറാകുകയാണ് അടിയന്തരമായി വേണ്ടതെന്ന് വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.