കനാൽ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ എസ്​റ്റേറ്റ് ഉടമ തടഞ്ഞു​െവച്ചു

മറയൂർ: കരിമ്പ് കൃഷിക്ക് വെള്ളമെത്തുന്ന പ്രധാന കനാലിൻെറ അറ്റകുറ്റപ്പണി നടത്തിയത് പരിശോധിക്കാനെത്തി തിരിച്ച് പോകുംവഴി ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥല ഉടമ ഗേറ്റ് പൂട്ടി തടഞ്ഞുെവച്ചു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. മറയൂര്‍ പുളിക്കരവയലില്‍ തോട്ടം ഉടമയാണ് ജലസേചന ഉദ്യോഗസ്ഥരായ അരുണ്‍, ജോസ് എന്നിവരുള്‍പ്പെട ആറംഗസംഘത്തെ തടഞ്ഞുെവച്ചത്. പുളിക്കരവയലില്‍ സ്വകാര്യ വ്യക്തിയുടെ ഭൂമിയുടെ അതിര്‍ത്തിയിലൂടെയാണ് കനാല്‍ കടന്നുപോകുന്നത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ തകര്‍ന്നുകിടക്കുന്ന കനാല്‍ നന്നാക്കി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാലാണ് പൂട്ടിയിട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറയൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജഗദീഷിൻെറ നേതൃത്വത്തിൽ പൊലീസ് എത്തി ഒരു മണിക്കൂറിന് ശേഷമാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ പരാതിനല്‍കുന്ന മുറക്ക് സ്ഥല ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മറയൂര്‍ എസ്.െഎ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.