തൊടുപുഴ സിവിൽ സ‌്റ്റേഷനിലേക്ക്​ മാർച്ച‌്​ നടത്തി

തൊടുപുഴ: വിദ്യാഭ്യാസ മേഖലയിലെ 51 ഇന വിഷയങ്ങൾ ഉൾക്കൊള്ളിച്ച‌് നൽകിയ അവകാശപത്രിക അംഗീകരിക്കണമെന്ന‌് ആവശ്യപ്പ െട്ട‌് എസ‌്.എഫ‌്.ഐ നേതൃത്വത്തിൽ സിവിൽ സ‌്റ്റേഷനിലേക്ക് മാർച്ച‌് നടത്തി. കെ.എസ‌്. കൃഷ‌്ണപിള്ള സ‌്മാരക മന്ദിരത്തിൽനിന്ന് ആരംഭിച്ച മാർച്ച‌് ടൗൺ ചുറ്റി സിവിൽ സ‌്റ്റേഷന‌് മുന്നിൽ സമാപിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എസ‌്. വിഷ‌്ണു ഗോപാൽ ഉദ‌്ഘാടനം ചെയ‌്തു. ജില്ല പ്രസിഡൻറ് ടിജു തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി തേജസ‌് കെ. ജോസ‌് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം കൃഷ‌്ണേന്ദു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.