ശ്രീധരന്‍പിള്ളക്ക് ഓര്‍ത്തഡോക്‌സ് അൽമായവേദിയുടെ സ്വീകരണം

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ അല്‍മായവേദി ആഭിമുഖ്യത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന്‍ പി ള്ളക്ക് കോട്ടയം പഴയ സെമിനാരിയില്‍ സ്വീകരണം നല്‍കി. അഹ്മദാബാദ് ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മുഖ്യാതിഥിയായിരുന്നു. നുണപ്രചരിപ്പിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞ് പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ക്രൈസ്തവ സഭയുമായുള്ള തൻെറ ബന്ധം ഒരിക്കല്‍പോലും തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ചിട്ടില്ല. നാടിൻെറ തനിമയില്‍ ഉറച്ചുനിന്നവരാണ് മലങ്കരസഭയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 'മലങ്കരസഭ ചരിത്രരേഖകള്‍' എന്ന പുസ്തകം ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പി.എസ്. ശ്രീധരന്‍ പിള്ളക്കും ബി.ജെ.പി ജില്ല പ്രസിഡൻറ് എന്‍. ഹരിക്കും സമ്മാനിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ജോണ്‍ തോമസ്, അല്‍മായവേദി പ്രസിഡൻറ് കെ.വി. എബ്രഹാം കൊടുവത്ത്, എൻ. ഹരി, തോമസ് ചാണ്ടി, ടി.കെ. ഫിലിപ്പോസ് പൊട്ടാക്കാശ്ശേരി, വി.വി. മാത്യു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.